
മലയാളികളുടെ പ്രിയപ്പെട്ട നടായിണ് ചിപ്പി. കാറ്റ് വന്ന് വിളിച്ചപ്പോള്‍, അച്ഛന് കൊമ്പത്ത് അമ്മ വരമ്പത്ത്, സി.ഐ.ഡി ഉണ്ണികൃഷ്ണന് ബി.എ ബി.എഡ് എന്നിങ്ങനെ നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ ശാലീന സുന്ദരിയാണ് ചിപ്പി. വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും ഇടവേള എടുത്ത നടി ഇപ്പോള്‍ സീരിയലുകളില്‍ സജീവമാണ്. നിര്‍മ്മാതാവ് കുപ്പായം കൂടി അണിഞ്ഞിരിക്കുകയാണ് ചിപ്പി ഇപ്പോള്‍.
ഇപ്പോള്‍ താരം തന്റെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തിയിരി്കുകയാണ്. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ചിപ്പിയുടെ പ്രതികരണം. 'കുറച്ചൊക്കെ എക്സൈസ് ചെയ്യും. പിന്നെ മെയിന്‍ ഒരു കാര്യം എന്ന് പറഞ്ഞാല്‍ എവിടെയെങ്കിലും പോകുമ്പോള്‍ എനിക്ക് ഭയങ്കര കോംപ്ലക്സടിക്കും. സിനിമയുടെ ഫംങ്ഷന് വരുമ്പോള്‍ ചിലപ്പോള്‍ ഞാന്‍ പറയും വരണില്ല, എനിക്ക് നാണക്കേടാണെന്ന്. പിന്നെ എപ്പോഴും ടിവിയില്‍ വരികയല്ലേ, അപ്പോള്‍ ആളുകള്‍ കാണുമ്പോള്‍ പറയും വണ്ണം വച്ചിട്ടുണ്ട് ട്ടോ എന്ന്. തിരിച്ച് വീട്ടിലെത്തി എക്സസൈസ് തകര്‍ക്കും. അപ്പോള്‍ ആരെങ്കിലും പറയും ഇപ്പോള്‍ കുറച്ച് മെലിഞ്ഞിട്ടുണ്ടല്ലോ എന്ന്. അപ്പോള്‍ നില്ക്കും വ്യായാമം'-ചിപ്പി പറഞ്ഞു






