
തിരുവനന്തപുരം : ഗതാഗതമന്ത്രി എ.കെ ശശീന്ദ്രനെതിരെ ആഞ്ഞടിച്ച് സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന് രംഗത്ത്. കെ.എസ്.ആര്.ടി.സിയെ രക്ഷിക്കണം എന്ന് ആവശ്യപ്പെട്ട് ഇടതു തൊഴിലാളി സംഘടനയായ സിഐടിയുവിന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയ പരിപാടി ഉദ്ഘടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ.എസ്.ആര്.ടി.സി തൊഴിലാളികളെ കുറ്റപ്പെടുത്തുന്നതിന് ഒപ്പം നില്ക്കുകയല്ല മന്ത്രിയുടെ പണിയെന്നായിരുന്നു ആനത്തലവട്ടത്തിന്റെ കുറ്റപ്പെടുത്തല്‍. കെ.എസ്.ആര്.ടി.സിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും ആനത്തലവട്ടം പറഞ്ഞു.





