
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി പുറത്തിറങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മാമാങ്കം. പഴശ്ശിരാജയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും ഒരു ചരിത്ര സിനിമയുമായി എത്തുന്നുവെന്ന പ്രത്യേകതയും മാമാങ്കത്തിനുണ്ട്. ഇപ്പോള്‍ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ചെന്നൈയില്‍ നടന്ന പരിപാടിയിലെ മമ്മൂട്ടിയുടെ പ്രസംഗമാണ് വൈറലാകുന്നത്.
തമിഴ് ആരാധകരോട് തമിഴിലാണ് മമ്മൂട്ടി സംസാരിച്ചത്. തമിഴ് നാട്ടില്‍ നിന്നും തമിഴ് സംസാരിയ്ക്കാന്‍ തനിയ്ക്ക് പേടിയാണെന്ന് പറഞ്ഞു കൊണ്ടാണ് മമ്മൂട്ടി സംസാരിക്കാന്‍ ആരംഭിച്ചത്. എന്നാല്‍ ആരാധകരെ കൈയ്യിലെടുക്കാന്‍ ഗംഭീര തമിഴ് പ്രസംഗം തന്നെയാണ് മമ്മൂട്ടി നടത്തിയത്. നിറഞ്ഞ കയ്യടികളോടെയാണ് ആരാധകര്‍ താരത്തിന്റെ പ്രസംഗത്തെ ഏറ്റെടുത്തത്. മാമാങ്കം എന്ന മഹോത്സവത്തിന്റെ ഭാഗമായി വള്ളുവനാട്ടില്‍ നിന്ന് സാമൂതിരിയെ എതിരിടാന്‍ പോയ ചാവേര്‍ പടയിലെ ഒരംഗമായിട്ടാണ് മമ്മൂക്ക ചിത്രത്തില്‍ എത്തുന്നത്.
പ്രാചി തെഹ്ലാന് ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഉണ്ണി മുകുന്ദന്, അനു സിതാര, കനിഹ, സിദ്ദിഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, മാസ്റ്റര്‍ അച്യുതന്, ഇനിയ, നീരജ് മാധവ്, മണികണ്ഠന്, വത്സല മേനോന്, കവിയൂര്‍ പൊന്നമ്മ, മാലാ പാര്‍വ്വതി തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണി നിരക്കുന്ന






