
പ്രമുഖ റിയാലിറ്റി ഷോയിലൂടെയെത്തി മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയ ഗായികയാണ് അമൃത സുരേഷ്. തമിഴ്, മലയാളം സിനിമകളിലൂടെ ശ്രദ്ധേയനായ യുവതാരം ബാലയെ വിവാഹം ചെയ്തെങ്കിലും പിന്നീട് ഇരുവരും പിരിയുകയായിരുന്നു. ബാലയുമായി അകന്ന ശേഷം അമൃതം ഗമയ എന്ന ബാന്‍ഡുമായി അമൃത സംഗീത രംഗത്ത് സജീവമായി. സഹോദരി അഭിരാമിയുമായി ചേര്‍ന്ന് യൂട്യൂബില്‍ വ്ലോഗും അമൃത ചെയ്യുന്നുണ്ട്. മകള്‍ അവന്തികയും അമൃതയോടൊപ്പമാണുള്ളത്.
തന്റെയും, മകളുടേയും, സംഗീത വിശേഷങ്ങളുമൊക്കെ അമൃത സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ അമൃത പങ്കുവെച്ച ഇന്‍സ്റ്റാഗ്രാം ചിത്രങ്ങളാണ് വൈറലാകുന്നത്. കടല്‍തീരത്ത് നിന്നെടുത്ത ഒരു ചിത്രമാണ് അമൃത പങ്കു വച്ചത്. ദേഹമാസകലം മണല്‍ നിറഞ്ഞുള്ള ചിത്രങ്ങളാണ് അമൃത ഷെയര്‍ ചെയ്തത്. എല്ലാവര്ക്കും സുപ്രഭാതം ആശംസിച്ചു കൊണ്ടാണ് തന്റെ ഈ ചിത്രങ്ങള്‍ അമൃത പോസ്റ്റു ചെയ്തത്.






