
'ബ്ലാക്ക്' എന്ന സിനിമയില്‍ മമ്മൂട്ടി അവതരിപ്പിച്ച ഷണ്മുഖന് എന്ന കഥാപാത്രത്തിന്റെ മകള്‍ അന്നയായി അഭിനയിച്ച ജാനകി കൃഷ്ണന് വിവാഹിതയായി. അഭിഷേകാണ് വരന്. ഇരുവരുടെയും വിവാഹ റിസപ്ഷന് വിഡിയോ പുറത്തിറങ്ങി.
വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറാകുകയാണ്. 'ലൗ എഫ്. എം' എന്ന സിനിമയില്‍ നടന് അപ്പാനി ശരത്തിന്റെ നായികയായി എത്തി അടുത്തിടെ ജാനകി വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. താരം നായികയാകുന്ന ആദ്യത്തെ ചിത്രം കൂടിയാണിത്.
രഞ്ജിത്ത്മമ്മൂട്ടി കൂട്ടുകെട്ടില്‍ 2004ല്‍ പുറത്തിറങ്ങിയ 'ബ്ലാക്ക്' എന്ന ചിത്രത്തിലൂടെ ബാലതാരമായി ജാനകി സിനിമയില്‍ അരങ്ങേറ്റം കൂറിച്ചത്. ബ്ലാക്കിലെ ജാനകി അവതരിപ്പിച്ച കഥാപാത്രം ഊമയും ബധിരയുമായിരുന്നു. ചിത്രം തീയേറ്ററുകളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ചിത്രത്തിലെ തിങ്കള്ക്കലയേ എന്ന ഗാനം ഏറെ വൈറലായ ഒന്നാണ്.
തൊമ്മനും മകളും തമിഴ് പതിപ്പ് മജ, മാസ്റ്റേഴ്സ്ലോ പോയിന്റ് , ഉറുമ്പുകള്‍ ഉറങ്ങാറില്ല തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചു. ന്യുവാല്‍സില്‍ (നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് അഡ്വാന്‍ഡ് ലീഗല്‍ സ്റ്റഡീസ്) നിന്ന് നിയമബിരുദം നേടിയ താരം ഒരു കോപറേറ്റ് കമ്പനിയിലെ ലീഗല്‍ വിഭാഗം ജോലി രാജിവെച്ചുകൊണ്ടാണ് വീണ്ടും അഭിനയരംഗത്തേക്ക് എത്തിയിരിക്കുന്നത്. മൂന്ന് വയസ്സു മുതല്‍ നൃത്തം പഠിക്കുന്ന താരത്തിന് കുടുംബത്തിന്റെ പിന്തുണയാണ് സിനിമയിലെത്താന്‍ തുണയായതെന്ന് പറയുന്നു.






