
ആണ് സുഹൃത്തിനെ വിശ്വസിച്ച് വീട്ടില്‍ നിന്നും ഇറങ്ങി പുറപ്പെട്ട പെണ്‍കുട്ടിക്ക് കിട്ടിയത് മുട്ടന്‍ പണി. മണിക്കൂറുകളോളം പെണ്‍കുട്ടി വഴിയരികില്‍ കാത്ത് നിന്നു. ഒടുവില്‍ ഓട്ടോ തൊഴിലാളികള്‍ പിങ്ക് പോലീസിനെ വിവരം അറിയിച്ചു. പിങ്ക് പോലീസ് എത്തി പെണ്‍കുട്ടിയെ ചിങ്ങവനം പോലീസിന് കൈമാറി. ഇന്നലെ രാവിലെ മണിപ്പുഴ ജംക്ഷനിലാണ് സംഭവം ഉണ്ടായത്. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് പെണ്‍കുട്ടി ആണ്‍സുഹൃത്തിനെ വിശ്വസിച്ച് നാടുവിട്ട് ഇറങ്ങിയത്. ഇടപ്പള്ളി സ്വദേശിയായ ആണ് സുഹൃത്തിനെ തേടിയാണ് പെണ്‍കുട്ടി എത്തിയത്.
ഇരുവരും സംസാരിച്ചെങ്കിലും പെണ്‍കുട്ടിയെ കൂടെ കൊണ്ടുപോകാന്‍ ആണ് സുഹൃത്ത് തയ്യാറായില്ല. ഇതിന് ശേഷം കെ എസ് ആര് ടി സി ബസില്‍ പെണ്‍കുട്ടി മണിപ്പുഴയിലെത്തി. തുടര്‍ന്ന് പെണ്‍കുട്ടി മണിക്കൂറുകളോളം ജംക്ഷനില്‍ തങ്ങി. സംശയം തോന്നി ഓട്ടോ ഡ്രൈവര്‍മാര്‍ പിങ്ക് പോലീസിനെ വിവരം അറിയിക്കുകയും പിങ്ക് പോലീസ് എത്തി പെണ്‍കുട്ടിയെ ചോദ്യം ചെയ്യുകയും ചെയ്തു. ഇതോടെയാണ് കുട്ടി വീടുവിട്ട് ഇറങ്ങിയതാണെന്ന് വ്യക്തമായത്. തുടര്‍ന്ന് അന്വേഷണത്തില്‍ പെണ്‍കുട്ടിയെ കാണാനില്ലെന്നുള്ള പരാതി തൃക്കാക്കര പൊലീസിന് ലഭിച്ചതായി വ്യക്തമായി. ഇതോടെ കുട്ടിയെ ചിങ്ങവനം പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. തൃക്കാക്കര പൊലീസ് രാത്രിയോടെ എത്തി പെണ്‍കുട്ടിയുമായി മടങ്ങിയെന്നു ചിങ്ങവനം പൊലീസ് പറഞ്ഞു






