
ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന്റെ റിലീസിനായുളള ഗംഭീര തയ്യാറെടുപ്പുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ തെലുങ്കു പതിപ്പിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് മമ്മൂട്ടിക്കൊപ്പം, ഉണ്ണി മുകുന്ദന്, മാസ്റ്റര്‍ അച്ചുതന്, പ്രാചി തെഹ്ലാന്, ഇനിയ തുടങ്ങിയവര്‍ ഹെദരാബാദില്‍ എത്തിയിരുന്നു. ഇപ്പോഴിതാ, ചടങ്ങില്‍ തിളങ്ങിയ ഇനിയയുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ തരംഗം സ്യഷ്ടിക്കുകയാണ്.
മലയാളത്തില്‍ ഇതേ വരെ നിര്‍മിച്ചിട്ടുളള ഏറ്റവും ചിലവേറിയ സിനിമയാണ് മെഗാ സ്റ്റാര്‍ നായക വേഷത്തിലെത്തുന്ന മാമാങ്കം. വളളുവനാടിന്റെ ചരിത്രം പറയുന്ന ചിത്രമാണ് 'മാമാങ്കം' പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ മലപ്പുറം ജില്ലയിലെ തിരുന്നാവായ മണപ്പുറത്ത് മേടമാസത്തിലെ വെളുത്തവാവില്‍ നടക്കുന്ന മാമാങ്കത്തിന്റേയും ചാവേറായി പൊരുതിമരിക്കാന്‍ വിധിക്കപ്പെട്ട യോദ്ധാക്കളുടേയും കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം വന്‍ താരനിരതന്നെയുണ്ട്. പ്രാചി തെഹ്ലാന് ആണ് നായിക.
നവാഗതനായ സജീവ് എസ്.പിളളയുടെ സംവിധാനത്തില്‍ തുടങ്ങിയ ചിത്രം നിര്‍മ്മാതാക്കളുമായുളള അഭിപ്രായ ഭിന്നതയില്‍പ്പെട്ടതോടെ പിന്നീട് എം.പദ്മകുമാര്‍ ഏറ്റെടുക്കുകയായിരുന്നു. കാവ്യാ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പളളിയാണ് 'മാമാങ്കം' നിര്‍മ്മിക്കുന്നത്. അമ്പതു കോടിയോളം രൂപ മുടക്കിയാണ് ചിത്രം നിര്‍മ്മിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ശങ്കര്‍ രാമകൃഷ്ണനാണ്. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക് ചിത്രം റിലീസ് ചെയ്യുന്നുണ്ട്. കണ്ണൂര്‍, ഒറ്റപ്പാലം, കൊച്ചി, എറണാകുളം, വാഗമണ്‍ എന്നീ സ്ഥലങ്ങളിലാണ് ചിത്രീകരണം നടന്നിട്ടുളളത്.






