പാമ്പുകളുടെ പ്രതികാരത്തെ കുറിച്ച് അവിശ്വസനീയമായ പല കഥകളും കേട്ടിട്ടുണ്ടെങ്കിലും അത്തരത്തില്‍ ഒരു സംഭവം നേരിട്ടു കണ്ടതിന്റെ ഞെട്ടലിലാണ് ഒരു ഗ്രാമവാസികള്‍. ഓടിക്കൊണ്ടിരിക്കെ ബൈക്കിന്റെ ടയര്‍ അബദ്ധത്തില്‍ മൂര്‍ഖന്‍ പാമ്പിന്റെ വാലിന്റെ അറ്റത്ത് കയറിയിറങ്ങി. തന്റെ ശരീരത്തില്‍ ബൈക്ക് കയറ്റിയവനെ വിടാതെ പിന്നാലെ കൂടി ആ പാമ്പ്..
ഉത്തര്‍പ്രദേശിലെ ജലന്‍ ജില്ലയിലാണ് സംഭവം. ഗുഡ്ഡു പചൗരി എന്ന യുവാവാണ് മൂര്‍ഖന്‍ പാമ്പിന്റെ വാലിലൂടെ ബൈക്ക് കയറ്റിയത്. മന:പൂര്‍വ്വം സംഭവിച്ചതല്ലെങ്കിലും തന്നെ നോവിച്ചയാളെ വെറുതെ വിടാന്‍ ആ പാമ്പ് തയ്യാറായില്ല. ആ നിമിഷം മുതല്‍ പാമ്പ് ഗുഡ്ഡുവിന്റെ ബൈക്കിന് പിന്നാലെ കൂടി. ഏകദേശം രണ്ട് കിലോമീറ്ററോളം പിന്നിട്ടിട്ടും പാമ്പ് വിടാന്‍ തയ്യാറായില്ല. പാമ്പ് പിന്നാലെ കൂടിയിട്ടുണ്ടെന്ന് മനസിലാക്കിയ ഗുഡ്ഡു ഒടുവില്‍ ബൈക്ക് റോഡില്‍ ഉപേക്ഷിച്ച് ഓടി രക്ഷപെട്ടു.
പിന്നാലെ എത്തിയ പാമ്പ് ബൈക്കിന് സമീപത്ത് എത്തുകയും ഇഴഞ്ഞു കയറി അതില്‍ ഇരിപ്പുറപ്പിക്കുകയുമായിരുന്നു. സംഭവമറിഞ്ഞ് നിരവധിയാളുകളാണ് അവിടേക്ക് എത്തിയത്. എന്നാല്‍, ഇതൊന്നും ഗൗനിക്കാതെ ഏകദേശം ഒരു മണിക്കൂറോളമാണ് പാമ്പ് പത്തി വിരിച്ച് ബൈക്കിലിരുന്നത്. ബൈക്കിന്റെ സമീപത്തേയ്ക്ക് എത്തിയവര്‍ക്കു നേരെ പാമ്പ് ചീറ്റി.
ഏകേേദശം ഒരു മണിക്കൂര്‍ പിന്നിട്ടെങ്കിലും പാമ്പ് പിന്മാറാന് കൂട്ടാക്കിയില്ല. തുടര്‍ന്ന് അവിടെ ഉണ്ടായിരുന്ന ആളുകള്‍ കല്ലുപെറുക്കി എറിഞ്ഞതോടെയാണ് പാമ്പ് മെല്ലെ ഇഴഞ്ഞു മാറിയത്.

Comments