
കൊച്ചി : വിവാദത്തിരി കൊളുത്തിയ ശേഷം യാത്ര പുറപ്പെട്ട ഷെയിന്‍ നിഗം മടങ്ങി വരുന്നതും കാത്ത് 'അമ്മ'. താരവുമായി സമവായ ചര്‍ച്ച നടത്താനാണ് 'അമ്മ' ഭാരവാഹികളുടെ ശ്രമമാണ് ഈ കാത്തിരിപ്പിനൊപ്പം നീളുന്നത്.
ഡല്‍ഹിയിലുള്ള ഷെയിന്‍ തിരിച്ചെത്തിയ ശേഷം മാത്രമാകും ഇനി ചര്‍ച്ച തുടങ്ങുക. ആദ്യം ഷെയിനുമായും പിന്നീട് സംഘടനകളുമായും ചര്‍ച്ച നടത്താനായിരുന്നു 'അമ്മ'യുടെ തീരുമാനം. ഷെയിന്‍ ഒത്തുതീര്‍പ്പിന് സന്നദ്ധനാകുകയും വിലക്കിനെതിരെ വിവിധ സാമൂഹ്യ വേദികളില്‍ നിന്നും പ്രതിഷേധം ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് ചര്‍ച്ച ചെയ്യാമെന്ന നിഗമനത്തിലേയ്ക്ക് അമ്മ എത്തിയിരിക്കുന്നത്.
എന്നാല്‍, നേരത്തെ നിശ്ചയിച്ചിരുന്ന പ്രകാരം ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഷെയിന്‍ സ്ഥലത്തില്ലാത്തതിനാല്‍ ചര്‍ച്ച നടക്കില്ല. താരം ഇപ്പോള്‍ അജ്മീറിലെന്നാണ് ലഭിക്കുന്ന വിവരം.






