
കുവൈറ്റ് സിറ്റി : മലയാളിയുടെ മൃതദേഹം കുവൈറ്റില്‍ കത്തിക്കരിഞ്ഞ നിലയില്‍. ക്ലാപ്പന പ്രയാര്‍ തെക്ക് കാട്ടേത്ത് മോഹന്‍ റോയി (48)യുടെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
നവംബര്‍ 25 മുതല്‍ മോഹനെ കാണാനില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. അതിനിടെയാണ് ഇന്നലെ പുലര്‍ച്ചെ മിനാ അബ്ദുല്ലയില് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞിരുന്നു. മൃതദേഹത്തിന് സമീപത്തു നിന്നും കിട്ടിയ പഴ്സില്‍ നിന്നാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്.
മൂന്ന് വര്‍ഷമായി ഡ്രൈവര്‍ ജോലി ചെയ്തു വരികയായിരുന്നു. ഡിഎന്‍എ പരിശോധന ഉള്‍പ്പെടെ പൂര്‍ത്തിയാക്കിയാകും മൃതദേഹം വിട്ടു നല്‍കുക. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ കേന്ദ്രമന്ത്രി വി. മുരളീധരന് പരാതി നല്കി. പ്രീതയാണ് ഭാര്യ, മകള്‍: സെഞ്ചല്‍






