
കൊച്ചി: കേരള കത്തോലിക്കാ മെത്രാന് സമിതി (കെ.സി.ബി.സി) അധ്യക്ഷനായി സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ തെരഞ്ഞെടുത്തു. ആര്‍ച്ച് ബിഷപ്പ് ഡോ. സൂസപാക്യം സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് പുതിയ അധ്യക്ഷന്റെ തെരഞ്ഞെടുപ്പ്. ഊഴമനുസരിച്ച് ഇത്തവണ സിറോ മലബാര്‍ സഭയ്ക്കാണ് അധ്യക്ഷ പദവി നിശ്ചയിച്ചിരുന്നത്.
കോഴിക്കോട് രൂപത അധ്യക്ഷന്‍ മാര്‍ വര്‍ഗീസ് ചക്കാലക്കലാണ് കെ.സി.ബി.സി ഉപാധ്യക്ഷന്‍.






