
ന്യൂഡല്‍ഹി : വെറ്റനറി ഡോക്ടറെ ലൈംഗീകമായി പീഡിപ്പിച്ച് തീവെച്ച് കൊന്ന കേസിലെ പ്രതികളെ വധിച്ച പോലീസ് നടപടിയെ ന്യായീകരിച്ച് ബിജെപി നേതാവ് മീനാക്ഷി ലേഖി. പതികള്‍ രക്ഷപെടാന്‍ ശ്രമിച്ചാല്‍ പോലീസ് വെടിവെക്കും. അതിനാണ് അവര്‍ക്ക് ആയുധം നല്‍കിയിരിക്കുന്നത്. പോലീസിന്റെ കയ്യില്‍ തോക്കുള്ളത് കാണാനല്ലെന്നും അവര്‍ പറഞ്ഞു. പാര്‍ലമെന്റിലായിരുന്നു ബിജെപി വനിതാ നേതാവിന്റെ പ്രതികരണം.






