
വോഡാഫോണ്‍ ഐഡിയ പുതിയതായി അവതരിപ്പിച്ച റീച്ചാര്‍ജ് പ്ലാനുകളില്‍ മറ്റ് നെറ്റ്വര്‍ക്കിലേക്കുള്ള കോള്‍ നിയന്ത്രണം കമ്പനി ഒഴിവാക്കി.
നേരത്തെ ഐഡിയ വോഡാഫോണ്‍ നെറ്റ് വര്‍ക്കിലേക്ക് മാത്രമായിരുന്നു വോയിസ് കോളുകള്‍ സൗജന്യമുണ്ടായിരുന്നത്. മറ്റ് നെറ്റിവര്ക്കിലേക്ക് നിശ്ചിത മിനിറ്റുകള്‍ മാത്രമായി വോയിസ് കോളുകള്‍ നിയന്ത്രിച്ചിരുന്നത്. ഇത് വോയിസ് കോളനിയായി അധിക റീച്ചാര്‍ജ് ചെയ്യേണ്ട അവസ്ഥയുണ്ടാക്കി. എന്നാല്‍ ഈ തീരുമാനം മാറ്റിയിരിക്കുകയാണ് കമ്പനി.
ഇനി മുതല്‍ പുതിയ നിരക്കില്‍ റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്ക് വോഡാഫോണ്‍ ഐഡിയ നെറ്റ്വര്‍ക്കിലേക്കും മറ്റ് നെറ്റ്വര്‍ക്കിലേക്കും പരിധിയില്ലാതെ ഫോണ്‍ വിളിക്കാനാകും.
രാജ്യത്തെ ടെലികോം കമ്പനികള്‍ നിരക്ക് വര്‍ധിപ്പിക്കുകയാണ് എന്ന പ്രഖ്യാപനം ഏറെ ഞെട്ടലോടെയാണ് ഉപയോക്തകള്‍ കേട്ടത്. നിരക്ക് വര്‍ധനയോടൊപ്പം മറ്റ് നെറ്റ് വര്‍ക്കുകളിലേക്കുള്ള അണ്‍ലിമിറ്റഡ് കോളുകള്‍ക്ക് പരിധി നിശ്ചയിച്ചിത് ഇരട്ടി പ്രഹരമാവുകയായിരുന്നു.






