
തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സര്വീസ്(കെഎഎസ്) പരീക്ഷയ്ക്കായി 2,200 കേന്ദ്രങ്ങള്. പരീക്ഷയില് ക്രമക്കേട് തടയുന്നതിനായി മുഴുവന് പരീക്ഷാകേന്ദ്രങ്ങളിലും നിരീക്ഷണ ക്യാമറ സ്ഥാപിക്കും. 25,000 ഇന്വിജിലേറ്റര്മാരില് പരമാവധി അധ്യാപകരെത്തന്നെ ലഭ്യമാക്കാനാണ് പിഎസ് സി നീക്കം.
അതേസമയം ഓരോ കേന്ദ്രത്തിലും പോലീസിനെ നിയോഗിക്കാനും മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില് ചേര്ന്ന യോഗം തീരുമാനിച്ചു. പരീക്ഷാകേന്ദ്രമായി വിദ്യാലയങ്ങള് വിട്ടു നല്കാനും നടപടിയെടുക്കും.
കേരള അഡ്മിനിസ്ട്രേറ്റീവ് സര്വീസ്(കെഎഎസ്) പ്രാഥമിക പരീക്ഷ ഫെബ്രുവരി 22 നാണ്്. അപേക്ഷ നല്കിയവര് ഡിസംബര് 25 നകം ഒറ്റത്തവണ റജിസ്ട്രേഷന് പ്രൊഫൈല് വഴി പരീക്ഷ എഴുതുമെന്നുള്ള കണ്ഫോര്മേഷന് നല്കണം. മൂന്നു സ്ട്രീമുകളിലേക്കും പൊതുപരീക്ഷയാണ് നടത്തുക.
മൂന്നു സ്ട്രീമുകളിലുമായി 5,76,243 പേരാണ് അപേക്ഷിച്ചിട്ടുള്ളത്. സ്ട്രീം ഒന്നിലാണ് ഏറ്റവും കൂടുതല് പേര് അപേക്ഷ നല്കിയിരിക്കുന്നത്. 5,47543 പേരാണ് സ്ട്രീം ഒന്നില് അപേക്ഷ നല്കിയിരിക്കുന്നത്. സ്ട്രീം രണ്ടില് 26,950 പേരും സ്ട്രീം മൂന്നില് 1750 പേരും അപേക്ഷ നല്കിയിട്ടുണ്ട്. പരീക്ഷാ സമയം തീരുമാനിച്ചിട്ടില്ല. ഒബ്ജക്ടീവ് രീതിയിലാണ് പ്രാഥമിക പരീക്ഷ.
പ്രാഥമിക പരീക്ഷയ്ക്ക് 100 മാര്ക്ക് വീതമുള്ള രണ്ടു പേപ്പറുകളാണുള്ളത്. 90 മിനിറ്റ് വീതമാണ് സമയം. പ്രാഥമിക പരീക്ഷയില് വിജയിക്കുന്നവര്ക്ക് മെയിന് പരീക്ഷ എഴുതാം. മെയിന് പരീക്ഷ വിവരാണാത്മക രീതിയിലാണ്. രണ്ടാം ഘട്ടത്തില് മൂന്നു പേപ്പറുകളിലായാണ് പരീക്ഷ. മെയിന് പരീക്ഷയുടെയും അഭിമുഖത്തിയെും അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ് തയാറാക്കുക.







Comments