മലയാളികളുടെ പ്രിയതാരം ജയറാമിന് പിറന്നാള്‍. 1988ല്‍ പത്മരാജന് ചിത്രം അപരനിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറിയ ജയറാം മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യ മൊത്തം ആരാധകരുള്ള വലിയ താരമാണ്. പ്രിയതാരത്തിന്റെ ജന്മദിനത്തില് ആശംസകള്‍ നേരുകയാണ് സിനിമാ ലോകവും ആരാധകരും. ജയറാമിന് ലഭിച്ച ആശംസകളില്‍ മക്കളായ കാളിദാസിന്റേയും മാളവികയുടേയും പോസ്റ്റുകള്‍ ശ്രദ്ധ നേടുകയാണ്.
കുട്ടിക്കാലത്ത് അപ്പയുമൊപ്പമുള്ള ചിത്രങ്ങളാണ് രണ്ട് പേരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുള്ളത്. കൊച്ചു കൊച്ചു സന്തോഷങ്ങളിലെ ചിത്രമാണ് കാളിദാസ് പങ്കുവെച്ചത്. 55-ാം ജന്മദിനമാണ് ജയറാം ആഘോഷിക്കുന്നത്. സിനിമാ താരങ്ങളായ കുഞ്ചാക്കോ ബോബനടക്കമുള്ള താരങ്ങള്‍ ജയറാമിന് ആശംസകള്‍ നേര്‍ന്നു.

1964 ഡിസംബര്‍ 10ന് ആയിരുന്നു ജയറാമിന്റെ ജനനം. പെരുമ്പാവൂരാണ് ജന്മനാട്. ആദ്യ ചിത്രമായ അപരനിലൂടെ തന്നെ ജയറാം തന്റെ അഭിനയ മികവ് തെളിയിച്ചിരുന്നു. മിമിക്രിയിലെ പരിചയ സമ്പത്ത് താരത്തെ ഹാസ്യ രംഗങ്ങളില്‍ തിളങ്ങാന്‍ സഹായിച്ചു. മലയാളം കടന്ന് തമിഴിലും തെലുങ്കിലും ജയറാം അഭിനയിച്ചിട്ടുണ്ട്. പട്ടാഭിരാമനാണ് അവസാനമായി പുറത്തിറങ്ങിയ ചിത്രം.

Comments