
കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ച് 'ഉണ്ട' എന്ന ചിത്രത്തിലെ അണിയറ പ്രവര്‍ത്തകര്‍. ഐ.എഫ്.എഫ്.കെയിലെ ചിത്രത്തിന്റെ സ്ക്രീനിങ്ങിനിടെയാണ് അണിയറ പ്രവര്‍ത്തകര്‍ പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്ലക്കാര്‍ഡുമായി പ്രതിഷേധിച്ചിത്. ചിത്രത്തിന്റെ സംവിധായകനായ ഖാലിദ് റഹ്മാന്, തിരക്കഥാകൃത്ത് ഹര്‍ഷാദ്, അഭിനേതാവ് ഗോകുലന് തുടങ്ങിയവര്‍ പ്ലക്കാര്‍ഡുമായി വേദിയിലെത്തി.
ഛത്തീസ്ഗഡിലേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന പോലീസ് ഉദ്യോഗസ്ഥരുടെ കഥപറഞ്ഞ ചിത്രമായിരുന്നു ഖാലിദ് റഹ്മാന് സംവിധാനം ചെയ്ത ഉണ്ട. രാജ്യത്തെ തെരഞ്ഞെടുപ്പ് അട്ടിമറിയും ആദിവാസികളുള്പ്പെടുന്നവര്ക്കും അവരുടെ ഭൂമിക്കും നേരെ ഉയരുന്ന ആക്രമണങ്ങള്‍ ചിത്രം ചര്‍ച്ച ചെയ്തിരുന്നു. മമ്മൂട്ടിയായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.






