
ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് 'മൈ സാന്റാ'. സുഗീത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തെത്തി. ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ സണ്ണി വെയ്നും എത്തുന്നുണ്ട്. ട്രെയിലറില്‍ സാന്റാക്ലോസ് ആയി ദിലീപ് പ്രത്യക്ഷപ്പെടുന്നുണ്ട്. ചിത്രത്തില്‍ നായികയായി എത്തുന്നത് അനുശ്രീയാണ്. സായ് കുമാര്‍, സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍, ഇന്ദ്രന്‍സ് ധര്മ്മജന് ബോള്‍ഗാട്ടി, ശശാങ്കന്, ധീരജ് രത്നം, മഞ്ജു പത്രോസ്, ബേബി മാനസ്വി തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.
ചിത്രത്തിന്റെ തിരക്കഥയും സംഭാഷണം ഒരുക്കിയിരിക്കുന്നത് ജെമിന് സിറിയക് ആണ്. ഛായാഗ്രഹണം ഫൈസല്‍ അലിയും നിര്‍വഹിക്കുന്നു. സന്തോഷ് വര്‍മ്മ, നിഷാദ് അഹമ്മദ് എന്നിവരുടെ വരികള്‍ക്ക് വിദ്യാസാഗര്‍ സംഗീതം ഒരുക്കും. വാള് പോസ്റ്റര്‍ എന്റര്‍ടൈയ്ന്‍മെന്റ്സിന്റെ ബാനറില്‍ നിഷാദ് കോയ, സജിത്ത്, അജീഷ് ഒ.കെ., സരിത സുഗീത് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ക്രിസ്മസ് റിലീസായി ചിത്രം റിലീസാകും.






