മിസ് യൂണിവേഴ്സ് മത്സരാര്‍ത്ഥികള്‍ സ്റ്റേജില്‍ തെന്നിവീണു; അതും സ്വിം സ്യൂട്ടില്‍; വൈറലായി വീഡിയോ
മിസ് യൂണിവേഴ്സ് മത്സരാര്‍ത്ഥികള്‍ സ്റ്റേജില്‍ തെന്നിവീണു; അതും സ്വിം സ്യൂട്ടില്‍; വൈറലായി വീഡിയോ
Authored by Web Desk | Last updated: 12 Dec 2019, 10:51 AM | 7 min read
മിസ് യൂണിവേഴ്സ് മത്സരാര്‍ത്ഥികള്‍ മത്സരത്തിനിടയില്‍ സ്റ്റേജില്‍ തെന്നിവീണു. ഞായറാഴ്ച അറ്റ്ലാന്‍ഡയിലെ ജോര്‍ജിയയിലായിരുന്നു മത്സരം നടന്നത്. പ്രാഥമിക സ്വിം സ്യൂട്ട് മത്സരത്തിനിടെയായിരുന്നു രണ്ട് മത്സരാര്‍ത്ഥികള്‍ തെന്നി വീണത്. കൂടാതെ നിരവധി മത്സരാര്‍ത്ഥികള്‍ക്ക് കാറ്റ് വാക്കിനിടെ ബാലന്‍സ് നഷ്ടപ്പെട്ടു. മിസ് ഫ്രാന്‍സ്, മിസ് മലേഷ്യ സുന്ദരികളാണ് നനഞ്ഞ സ്റ്റേജില്‍ തെന്നിവീണത്.
ഇരുവരും വീഴുന്നതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. മിസ് ഫ്രാന്‍സ് മയേവ കൗച്ചെയാണ് സ്റ്റേജില്‍ ആദ്യം വീണത്. തനിക്കുണ്ടായ ദാരുണ അനുഭവം വിഡിയോ സഹിതം മയേവ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. തെന്നി വീണെങ്കിലും മയേവ എഴുന്നേറ്റ ശേഷം ചിരിച്ച് കാണികളെ കൈ വീശിക്കാണിച്ച് നടന്നു പോവുകയായിരുന്നു.
പിന്നാലെ സ്റ്റേജില്‍ എത്തിയ മലേഷ്യന്‍ സുന്ദരി ശ്വേത സെഖോനയും തെന്നിവീഴുകയായിരുന്നു. സ്റ്റേജിലേക്ക് നടന്നു വരുന്നതിനിടെയാണ് അവര്‍ വീണത്. മിസ് മാള്‍ച്ച, മിസ് ഇന്തോനേഷ്യ എന്നിവര്‍ക്കും സ്റ്റേജില്‍ ബാലന്‍സ് നഷ്ടമായി. ഈ സംഭവത്തോടെ സംഘാടകക്കെതിരെ രൂക്ഷ വിമര്‍ശനം സോഷ്യല്‍ മീഡിയയില്‍ ഉയരുകയാണ്. മത്സരത്തില്‍ ദക്ഷിണാഫ്രിക്കന്‍ സുന്ദരി സോസിബിനി തുന്‍സിയാണ് മിസ് യൂണിവേഴ്സ് കിരീടം ചൂടിയത്.