
താരസംഗമമായി എസ്.പി. ശ്രീകുമാറിന്റെയും സ്നേഹ ശ്രീകുമാറിന്റെയും വിവാഹ റിസപ്ഷന്. മലയാള സിനിമ-സീരിയല്‍ രംഗത്തെ പ്രമുഖര്‍ വിവാഹ റിസപ്ഷനില്‍ പങ്കെടുത്തു. തൃപ്പൂണിത്തുറ ശ്രീപൂര്‍ണ്ണത്രയീശ ക്ഷേത്രത്തിലായിരുന്നു വിവാഹ ചടങ്ങുകള്‍. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു. തുടര്‍ന്ന് കൊച്ചിയില്‍വച്ചായിരുന്നു റിസപ്ഷന്.
മഴവില്‍ മനോരമയിലെ ജനപ്രിയ പരമ്പര മറിമായത്തിലെ മണ്ഡോദരി എന്ന കഥാപാത്രത്തിലൂടെയാണ് സ്നേഹ ജനപ്രീതി നേടിയത്. ഇതേ സീരിയലില്‍ ലോലിതന് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ശ്രീകുമാറും കയ്യടി നേടിയിരുന്നു. മെമ്മറീസ് എന്ന സിനിമയിലെ പ്രതിനായക വേഷവും ശ്രീകുമാറിന് അഭിനന്ദനങ്ങള്‍ നേടി കൊടുത്തു.






