
ഗുരുഗ്രാം പോലീസ് സ്ക്വാഡിന്റെ പട്രോളിങിന് ഇനി സുസുക്കി ജിക്സര്‍ SF250 ബൈക്കുകളും. പത്ത് ബൈക്കുകളാണ് സുസുക്കി മോട്ടോര്‍ സൈക്കിള്‍സ് ഇന്ത്യ കമ്പനിയുടെ റോഡ് സുരക്ഷ പ്രചരണത്തിന്റെ ഭാഗമായി പോലീസിന് കൈമാറിയത്. പട്രോളിങിന് ഉതകുന്ന തരത്തില്‍ സേനയുടെ ആവശ്യ പ്രകാരം ചെറിയ ചില മോഡിഫിക്കേഷന് ജിക്സര്‍ SF250യില്‍ വരുത്തിയിട്ടുണ്ട്.
മുന്നിലെ വലിയ വിന്‍ഡ് സ്ക്രീന്‍, ഫ്യുവല്‍ ടാങ്കിലെ പോലീസ് ബാഡ്ജിങ്, സൈഡ് പാനിയേഴ്സ്, പോലീസ് സൈറണ്‍ എന്നിവയാണ് പോലീസ് ജിക്സറിലെ പ്രത്യേകതകള്‍. 26 ബിഎച്ച്പി പവറും 22.6 എന്‍എം ടോര്‍ക്കുമേകുന്ന 249 സിസി സിംഗിള്‍ സിലിണ്ടര്‍ ഫോര്‍ സ്ട്രോക്ക് എന്‍ജിനാണ് ജിക്സര്‍ SF 250ക്ക് കരുത്തേകുക. ഗുരുഗ്രാം കമ്മീഷ്ണര്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ മാനേജിങ് ഡയറക്ടര്‍ കൊച്ചിറോ ഹിറോ പോലീസ് കമ്മീഷ്ണര്‍ മുഹമ്മദ് അഖില്‍ ഐപിഎസിന് താക്കോല്‍ കൈമാറിയാണ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.






