
പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ പ്രതിഷേധം അലയടിക്കുന്നതിനിടെ പ്രതിഷേധവുമായി സുഡാനി ടീമും. ദേശീയ പുരസ്കാരദാന ചടങ്ങ് ബഹിഷ്കരിക്കുമെന്ന് 'സുഡാനി ഫ്രം നൈജീരിയ' എന്ന സിനിമയുടെ സംവിധായകന് സക്കറിയ മുഹമ്മദ് വ്യക്തമാക്കി. ഫെയ്സ്ബുക്ക് പോസ്റ്റിലുടെയാണ് സക്കറിയ മുഹമ്മദ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
മലയാളത്തിലെ മികച്ച സിനിമയ്ക്കുള്ള ദേശീയ പുരസ്കാരം 'സുഡാനി ഫ്രം നൈജീരിയ' നേടിയിരുന്നു. പുരസ്കാരദാന ചടങ്ങ് അടുത്തിരിക്കെയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പ്രതിഷേധം അറിയിച്ചിരിക്കുന്നത്.
കുറിപ്പിന്റെ പൂര്‍ണരൂപം:
പൗരത്വ ഭേദഗതി-എന്‍.ആര്.സി എന്നിവയില്‍ പ്രതിഷേധിച്ച് ദേശീയ ചലചിത്ര അവാർഡിന്റെ ചടങ്ങിൽ നിന്നും സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയുടെ സംവിധായകൻ എന്ന നിലക്ക് ഞാനും തിരക്കഥാകൃത്ത് മുഹ്സിൻ പരാരിയും നിർമ്മാതാക്കളും വിട്ടുനിൽക്കും.






