
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികളെ പോലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികരണവുമായി നടന് സിദ്ധാര്‍ത്ഥ്. പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും എതിരെ രൂക്ഷ വിമര്‍ശനമാണ് സിദ്ധാര്‍ത്ഥ് നടത്തിയത്. ഇവര്‍ കൃഷ്ണനും അര്‍ജുനനുമല്ല, ദുര്യോധനനും ശകുനിയുമാണെന്ന് സിദ്ധാര്‍ത്ഥ് തന്റെ ട്വീറ്റില്‍ കുറിച്ചു. നേരത്തെ കശ്മീരിലെ പ്രത്യേക പദവി റദ്ദാക്കിയ സമയത്ത് രജനീകാന്ത് പ്രധാനമന്ത്രിയേയും ആഭ്യന്തരമന്ത്രിയേയും കൃഷ്ണനെന്നും അര്‍ജുനനെന്നുമാണ് വിശേഷിപ്പിച്ചത്.
നേരത്തെ ബില്ലിനെതിരെ വിമര്‍ശനവുമായി സിദ്ധാര്‍ത്ഥ് രംഗത്ത് എത്തിയിരുന്നു. പൗരത്വ ഭേദഗതി ബില്ലിലൂടെ ഹിന്ദു സിഖ്, ജൈന, ക്രിസ്ത്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യവിട്ട് പോകേണ്ടി വരില്ലെന്ന് ഉറപ്പ് നല്‍കികൊണ്ട് കൊല്‍ക്കത്തയില്‍ അമിത് ഷാ നടത്തിയ പ്രസംഗത്തിനെതിരെയാണ് സിദ്ധാര്‍ത്ഥ് രംഗത്തെത്തിയത്. അമിത് ഷായെ ഹോം മോണ്‍സ്റ്റര്‍ എന്നാണ് സിദ്ധാര്‍ത്ഥ് വിശേഷിപ്പിച്ചത്.
'ഈ ഹോം മോണ്‍സ്റ്റര്‍ക്ക് ഇങ്ങനെ സംസാരിക്കാര് ആരാണ് അധികാരം കൊടുത്തത്? മുസ്ലീങ്ങളായ അഭയാര്‍ത്ഥികളെ മാത്രം രാജ്യത്ത് നിന്ന് പുറത്താക്കുമെന്ന് പറയുന്നത് ഭരണഘടനാ വിരുദ്ധമല്ലേ? ഇവിടെ എന്താണ് നടക്കുന്നത്? എല്ലാവരും കാണ്‍കെ വംശഹത്യയുടെ വിത്തുകള്‍ വിതറുകയാണയാള്‍' സിദ്ധാര്‍ത്ഥ് ട്വിറ്ററില്‍ കുറിച്ചു.
പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി മറ്റ് താരങ്ങളും രംഗത്ത് എത്തിയിട്ടുണ്ട്. പാര്‍വ്വതി, ആഷിഖ് അബു, അമല പോള്‍, തന്വി റാം, അനാര്‍ക്കലി, രജിഷ വിജയന്, മുഹ്സിന് പരാരി തുടങ്ങീ സിനിമ മേഖലയില്‍ നിന്നുള്ള നിരവധി പേരാണ് ജാമിയ മിലിയ സര്‍വ്വകലാശാലയിലേത് ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തിന് പിന്തുണ അറിയിച്ചിരിക്കുന്നത്.







Comments