മോഹന്‍ലാലിന് ശേഷം തമിഴ്നാട് മുഖ്യമന്ത്രി എംജിആറിനെ അവതരിപ്പിക്കുന്ന മലയാളി താരമായി മാറിയിരിക്കുകയാണ് ഇന്ദ്രജിത്ത്. ഗൗതം മേനോനും പ്രസാദ് മുരുകേശനും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ക്വീന്‍ എന്ന തമിഴ് വെബ് സീരിയസിലാണ് ഇന്ദ്രജിത്ത് എംജിആറായി വേഷമിടുന്നത്.
ഡിസംബര്‍ 14 ന് സീരീസ് റിലീസ് ചെയ്തിരുന്നു. പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് ഇതിന് ലഭിക്കുന്നത്. ഇപ്പോഴിതാ ഈ കഥാപാത്രവുമായി ബന്ധപ്പെട്ട് നട' ഇന്ദ്രജിത്ത് നല്കിയ മറുപടിയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ട്രേഡ് അനലിസ്റ്റ് ആയ ശ്രീധരന് പിള്ളയുടെ ട്വീറ്റിനാണ് താരത്തിന്റെ മറുപടി. എംജിആറിനെ മോഹന്‍ലാലിനോളം മികച്ചതായി ആര്‍ക്കും അവതരിപ്പിക്കാനാകില്ല. എന്നെ സംബന്ധിച്ചടത്തോളം അദ്ദേഹമാണ് ബെസ്റ്റ്. ഇതായിരുന്നു ട്വീറ്റ്.
അതില്‍ തര്‍ക്കമില്ലെന്നും രണ്ടാമതൊന്ന് ആലേചിക്കേണ്ടതില്ലെന്നുമായിരുന്നു ഇന്ദ്രജിത്തിന്റെ മറുപടി. താരത്തിന്റെ മറുപടിക്ക് ശേഷമായിരുന്നു ഗൗതം മേനോന്റെ പ്രതികരണം.
നിങ്ങള്‍ ഒരു നല്ല മനസിനുടമയാണെന്നും ഈ മറുപടി നിങ്ങളുടെ ക്ലാസിനെ സൂചിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. രണ്ടാമത് ആകുന്നത് മികച്ച കാര്യമാണെന്നും മണി സര്, ലാല്‍ സര് എന്നീ ഇതിഹാസങ്ങള്‍ക്ക് ശേഷമാണ് നമ്മുടെ സ്ഥാനം എന്നും ഗൗതം ട്വീറ്റ് ചെയ്തു.

Comments