
പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെയുള്ള പ്രതിഷേധ സ്വരങ്ങളാണ് ഇന്ത്യയിലെങ്ങും നിറഞ്ഞു നില്‍ക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റ് മന്ദിരത്തിലേക്ക് മാര്‍ച്ച് നടത്തിയ ജാമിയ മിലിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളെ പോലീസ് മര്‍ദ്ദിക്കുക കൂടി ചെയ്തതതോടെ നാടെങ്ങും പ്രതിഷേധം കത്തുകയാണ്. വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചും നിയമത്തെ എതിര്‍ത്തും നിരവധി താരങ്ങള്‍ രംഗത്ത് വന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ മലയാളത്തിന്റെ സ്വന്തം ദുല്‍ഖര്‍ സല്‍മാനും നിലപാട് വ്യക്തമാക്കിയിക്കുകയാണ്.
'മതേതരത്വം, ജനാധിപത്യം, സമത്വം എന്നിവ നമ്മുടെ ജന്മാവകാശമാണ്. അതിനെ നശിപ്പിക്കാനുള്ള ഏതൊരു ശ്രമത്തേയും നാം ചെറുക്കണം. എന്നിരുന്നാലും നമ്മുടെ പാരമ്പര്യം അഹിംസയാണെന്ന് ഓര്‍ക്കുക. സമാധാനപരമായി പ്രതിഷേധിക്കുകയും മെച്ചപ്പെട്ട ഇന്ത്യയ്ക്കായി നിലകൊള്ളുകയും ചെയ്യുക' ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി കഴിഞ്ഞ ദിവസങ്ങളില്‍ മറ്റ് താരങ്ങളും രംഗത്ത് എത്തിയിരുന്നു. പാര്‍വ്വതി, ആഷിഖ് അബു, അമല പോള്‍, തന്വി റാം, അനാര്‍ക്കലി, രജിഷ വിജയന്, മുഹ്സിന് പരാരി തുടങ്ങീ സിനിമ മേഖലയില്‍ നിന്നുള്ള നിരവധി പേരാണ് ജാമിയ മിലിയ സര്‍വ്വകലാശാലയിലേത് ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തിന് പിന്തുണ അറിയിച്ചിരിക്കുന്നത്.
പോലീസ് അതിക്രമത്തിനെതിരെ ശബ്ദമുയര്‍ത്തിയ പെണ്‍കുട്ടിയുടെ ചിത്രം പങ്കുവച്ചായിരുന്നു അമല നിലപാട് വ്യക്തമാക്കിയത്. ഇന്ത്യ നിന്റെ തന്തയുടേതല്ലെന്നെഴുതിയ ചിത്രമാണ് അമല പങ്കുവച്ചത്. സഹപാഠിയെ മര്‍ദ്ദിക്കുന്ന പോലീസിനെ വിരല്‍ ചൂണ്ടി ചോദ്യം ചെയ്യുന്ന മലയാളി വിദ്യാര്‍ത്ഥിനി ഐഷ റെന്നയുടേതാണ് ചിത്രം. പോലീസ് അതിക്രമത്തെ ഭീകരതയെന്നായിരുന്നു പാര്‍വ്വതി വിളിച്ചത്.
'ഒരിക്കല്‍ കുറിച്ചത് വീണ്ടും ആവര്‍ത്തിക്കുന്നു. അടിച്ചമര്‍ത്തുന്തോറും പ്രതിഷേധങ്ങള്‍ പടര്ന്നുകൊണ്ടേ ഇരിക്കും. ഹാഷ് ടാഗ് ക്യാമ്പയിനുകള്‍ക്കപ്പുറം ഇവിടെ പ്രക്ഷോഭം ഉണ്ടാകും. ചിരിത്രം പഠിപ്പിക്കുന്നത് അതാണ്,' ടൊവിനോയുടെ കുറിപ്പ്.
വിപ്ലവം എല്ലായ്പ്പോഴും സ്വദേശീയമായി തന്നെയാണ് ഉണ്ടാകുന്നത് എന്നാണ് പൃഥ്വിരാജ് സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചത്. ഡല്‍ഹിയിലെ വിദ്യാര്‍ത്ഥി സമരത്തിന്റെ ചിത്രങ്ങള്‍ പൃഥ്വി ഫേസ്ബുക്കിലും ട്വിറ്ററിലും പങ്കുവെച്ചു. റൈസ് എന്ന ഹാഷ് ടാഗോടെയാണ് നടന്റെ പ്രതികരണം.






