
ലാഹോര്‍ : പാകിസ്ഥാന് മുന്‍ പട്ടാള മേധാവി ജനറല്‍ പര്‍വേസ് മുഷറഫിന് വധശിക്ഷ വിധിച്ചു. രാജ്യദ്രോഹകുറ്റത്തിനാണ് ശിക്ഷ. പെഷവാറിലെ പ്രത്യേക കോടിയാണ് മുഷറഫിന് വധശിക്ഷ വിധിച്ചിരിക്കുന്നത്.
2007 നവംബര്‍ മൂന്നിന് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ സംഭവത്തിലാണ് നടപടി. അറസ്റ്റ് ഭയന്ന് 2016 മാര്‍ച്ചില്‍ പാകിസ്ഥാന് വിട്ട മുഷറഫ് ഇപ്പോള്‍ ചികിത്സയുടെ പേരില്‍ ദുബായിലാണുള്ളത്.
പെഷവാര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വഖാര്‍ അഹമ്മദ് സേഠ് ഉള്‍പ്പെടെയുള്ള മൂന്നംഗ ബെഞ്ചിന്റേതാണ് വിധി.






