
കഴിഞ്ഞ മാസമാണ് ചൈനീസ് സ്മാർട്ഫോൺ നിർമ്മാതാക്കളായ ഷവോമി Mi ബാൻഡ് 3i ഫിറ്റ്നസ് ബാൻഡ് ആവതരിപ്പിച്ചത്. ഡിസംബർ 16 മുതൽ ഡിവൈസ് ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകളിൽ എത്തുമെന്നാണ് റിപ്പോർട്ട്. ഫ്ലിപ്കാർട്ടിലൂടെയാണ് ഇന്ത്യയിൽ വില്പനയ്ക്കെത്തുന്നത്. അമോലെഡ് ടച്ച് ഡിസ്പ്ലേ, 5ATM വാട്ടർപ്രൂഫ് റസിസ്റ്റൻസ്, 20 ദിവസം വരെ ബാറ്ററി ലൈഫ്, കോൾ-നോട്ടിഫിക്കേഷൻ അലർട്ടുകൾ എന്നീ ഫീച്ചറുകൾ ഉണ്ട്.
1,299 രൂപ വിലയുള്ള Mi ബാൻഡ് 3i ഷവോമി കഴിഞ്ഞ വർഷം അവതരിപ്പിച്ച Mi ബാൻഡ് HRX ന്റെ കുറഞ്ഞ പതിപ്പാണ്. ആദ്യം ഷവോമിയുടെ ഒഫീഷ്യൽ സൈറ്റായ എംഐ ഡോട്ട് കോമിലൂടെ മാത്രമാണ് ബാൻഡ് വാങ്ങാൻ സാധിച്ചിരുന്നത്. ബ്ലാക്ക് കളർ ഓപ്ഷനിലാണ് ബാൻഡ് ലഭിക്കുക. അഞ്ച് ശതമാനം അൺലിമിറ്റഡ് ക്യാഷ്ബാക്കാണ് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് Mi ബാൻഡ് 3i വാങ്ങുന്നവർക്ക് ലഭിക്കുക. ആക്സിസ് ബാങ്ക് ബസ് കാർഡ് ഉപയോഗിച്ച് പർച്ചേസ് നടത്തുന്നവർക്ക് അഞ്ച് ശതമാനം ഡിസ്കൗണ്ടും ലഭിക്കും. ഇതിനുപുറമെ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും ലഭ്യമാണ്.
ബാൻഡിന്റെ സ്ട്രാപ്പ് TPU മെറ്റീരിയൽ കൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. ബ്ലൂടൂത്ത് v4.2 കണക്റ്റിവിറ്റി സപ്പോർട്ട് ചെയ്യുന്ന Mi ബാൻഡ് 3i ആൻഡ്രോയിഡ് 4.4 ലും ഐഒഎസ് 9.0 ലും പ്രവർത്തിക്കുന്ന ഫോണുകളുമായി പെയർ ചെയ്യാൻ കഴിയും. ഹാർട്ട് റേറ്റ് സെൻസറും, 110mAh ലി-പോളിമർ ബാറ്ററിയുമാണ് ബാൻഡിന്റെ പ്രധാന ആകർഷണം. മെസ്സേജ് നോട്ടിഫിക്കേഷൻസ്, ഐഡിൽ അലെർട്, വൈബ്രേറ്റിംഗ് അലാറം, കോൾ ഡിസ്പ്ലേ / റിജെക്ഷൻ, ഫോൺ ലൊക്കേറ്റർ, ആപ്പ് നോട്ടിഫിക്കേഷൻസ് (വാട്സാപ്പ്, ഇൻസ്റ്റാഗ്രാം), ഇവന്റ് റിമൈൻഡറുകൾ എന്നിവയാണ് ബാൻഡിന്റെ ഫീച്ചറുകൾ.






