
മാധവും അനുഷ്കയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന നിശബ്ദം എന്ന ചിത്ത്രിലെ ഗാനത്തിന്റെ പ്രെമൊ പുറത്ത്. ഹേമന്ത് മധുകറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നീയേ നീയേ എന്ന ഗാനത്തിന്റെ പ്രെമൊ ആണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. മലയാളം, തെലുങ്ക് ഭാഷകളിലെ ഗാനമാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്.
മലയാളത്തില്‍ ബി കെ ഹരിനാരയണന്റെ വരികള്‍ക്ക് ഗോപി സുന്ദര്‍ ആണ് സംഗീതം നല്‍കിയിരിക്കുന്നത്. അഞ്ജലി, ശാലിനി പാണ്ഡെ, മൈക്കിള്‍, മാഡ്സെന്, സുബ്ബരാജു അവസരള, ശ്രീനിവാസ് തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. ഷാനില്‍ ഡിയോ ആണ് ഛായാഗ്രഹകന്. ഇംീഷ്, തമിഴ്, മലയാളം, ഹിന്ദി, തെലുങ്ക് ഭാഷകളില്‍ ചിത്രം പുറത്തിറങ്ങും. കോന ഫിലിം കോര്‍പറേഷന്റെ ബാനറില്‍ പീപ്പിള്‍ മീഡിയ ഫാക്ടറിയാണ ചിത്രം നിര്‍മ്മിക്കുന്നത്.






