
മുംബൈ : കുറച്ച് നാളുകളായി ഇന്ത്യന്‍ ടീമില്‍ ഒട്ടും ഫോമില്‍ അല്ലാത്ത താരമായിരുന്നു ഋഷഭ് പന്ത്. ഇതിന്റെ പേരില്‍ പന്ത് കുറെ പഴി കേള്‍ക്കുകയും ചെയ്യ്തു. ആരാധകരും മുന്‍ താരങ്ങളും പന്തിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. നിരവധി അവസരങ്ങള്‍ നല്‍കിയിട്ടും ഒരു മത്സരത്തില്‍ പോലും തിളങ്ങാന്‍ തരത്തിന് കഴിഞ്ഞില്ല. എന്നാല്‍ വീന്‍ഡീസുമായുള്ള ആദ്യ ഏകദിന മത്സരത്തില്‍ താരം ഇതിനെല്ലാം മറുപടി പറഞ്ഞു.
69 പന്തില്‍ 71 റണ്‍സാണ് യുവതാരം നേടിയത്. മത്സരത്തില്‍ ഇന്ത്യ പരജായപ്പെട്ടെങ്കിലും ശ്രേയസിനൊപ്പം പന്ത് സെഞ്ച്വറി കൂട്ട്കെട്ടുണ്ടാക്കി. ഇന്ത്യയുടെ സ്കോര്‍ 250 റണ്‍സും കടന്നു.
ഈ പ്രകടനത്തോടെ താരത്തിന് നിരവധി പേര് ആശംസകളുമായി രംഗത്ത് എത്തി. കാമുകി ഇഷാ നേഗിയും അഭിനന്ദനം അറിയിക്കാന്‍ മറന്നില്ല. പന്തിന്റെ ചിത്രത്തിനൊപ്പം ദ കിങ് എന്ന് എഴുതി ഇഷ ഇന്‍സ്്റ്റാഗ്രാമില്‍ സ്റ്റോറി പോസ്റ്റ്് ചെയ്തു. ഇന്റീരിയര്‍ ഡിനൈറും സംഭരകയുമാണ് ഇഷാ നേഗി. കഴിഞ്ഞ ജനുവരിയിലാണ് പന്തും ഇഷയും പ്രണയത്തിലാണെന്ന് തുറന്ന് പറഞ്ഞത്.






