
ക്രിസ്തുമസ് പുതുവത്സര നാളുകളില്‍ ഓരോ പരിപാടികളും വ്യത്യസ്തമാക്കാന്‍ ഓരോ ചാനലുകളും ശ്രമം തുടങ്ങി കഴിഞ്ഞു. ഇത്തരത്തില്‍ വ്യത്യസ്തമാവുകയാണ് സീ മലയാളം ചാനലിലെ സരിഗമപ എന്ന പരിപാടി. സരിഗമപ വേദിയില്‍ അതിഥികളായി ഇക്കുറി എത്തുന്നത് ദിലീപ്, മഞ്ജു, നാദിര്‍ശ എന്നിവരാണ്. എന്നാല്‍ മൂവരും ഒരുമിച്ചാണോ പരിപാടിയില്‍ എത്തുന്നത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. മൂന്ന് പേരും പങ്കെടുക്കുന്ന പരിപാടികള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ സംപ്രേഷണം ചെയ്യും. ഇതിന്റെ പ്രൊമോ വീഡിയോയും ചാനല്‍ പുറത്തുവിട്ടിട്ടുണ്ട്.
ദിലീപിന് ഒരു സര്‍പ്രൈസ് ഒളിപ്പിച്ചുവച്ചിട്ടുണ്ട് എന്ന്, അവതാരകന് ജീവ പറയുന്ന രംഗങ്ങളും പ്രൊമോയിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ആ സര്‍പ്രൈസ് നാദിര്‍ഷ ആകുമെന്നാണ് ഏവരും കരുതുന്നത്.
അതേസമയം കണ്ണാടി കൂടും കൂട്ടി എന്ന പാട്ടിന്റെ പശ്ചാത്തലത്തില്‍ ആണ് മഞ്ജു വേദിയിലേക്ക് എത്തുന്നത്. ഞാന്‍ ആദ്യമായി ചേച്ചിയെ വിളിക്കുന്നത് എനിക്ക് വേണ്ടി ഒരു പാട്ട് പാടാന്‍ വേണ്ടിയാണ് എന്ന് സംഗീത സംവിധായകന് ഷാന്‍ റഹ്മാന് പറയുന്നതും പ്രമോ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല കള്ളി പൂങ്കുയിലേ എന്ന ഗാനം കേള്‍ക്കുന്ന മഞ്ജു, ഇത് തനിക്ക് വളരെ നൊസ്റ്റാള്‍ജിയ നല്കുന്ന ഗാനമാണ് എന്ന് പറയുന്ന രംഗങ്ങളും വീഡിയോയിലുണ്ട്. മൂന്നു പേരെയും വ്യത്യസ്തമായ സീനുകളിലാണ് കാണിക്കുന്നത് എന്നതുകൊണ്ട് വ്യത്യസ്ത ഷോകള്‍ ആണോ എന്ന കാര്യത്തില്‍ മാത്രമാണ് ഇപ്പോള്‍ ആരാധകരുടെ സംശയം.






