
പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച സ്നേഹയും ശ്രീകുമാറും ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ഒന്നായത്. ദമ്പതികളുടെ വിവാഹ ചിത്രങ്ങളും വീഡിയോകളും ഏറെ ആവേശത്തോടെയാണ് സോഷ്യല്‍ മീഡിയ നെഞ്ചേറ്റിയത്. ഇപ്പോഴിതാ സ്നേഹയ്ക്കായി ശ്രീകുമാര്‍ പാടുന്ന വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്.
പാട്ടിനൊടുവില്‍ ശ്രീകുമാറിന്റെ കണ്ണുകള്‍ നിറയുന്നതും കാണാം. സ്നേഹയ്ക്കായി സമര്‍പ്പിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്. സ്നേഹയാണ് ഈ വീഡിയോ തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചിരിക്കുന്നത്.






