
ലോകമാകമാനം യാത്ര ചെയ്യാന്‍ ആഗ്രഹമില്ലാത്തവര്‍ ആരുമുണ്ടാകില്ല. ഇത്തരക്കാര്‍ക്ക് വേണ്ടി ഒരു ജോലി ഓഫര്‍ നല്‍കുകയാണ് ഓസ്ട്രേലിയന്‍ കോടീശ്വരനായ മാത്യു ലെപ്രേ. ഓസ്ട്രേലിയ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇകൊമേഴ്സ് സ്ഥാപനമായ വാരിയര്‍ അക്കാദമിയുടെ സ്ഥാപകനാണ് മാത്യു ലെപ്രേ. 26 ലക്ഷം രൂപയാണ് ഈ ജോലിയ്ക്ക് മാസം ശബളമായി മാത്യു വാഗ്ദാനം ചെയ്യുന്നത്.
ഇത്രയും തുക മുടക്കുന്നതു കൊണ്ടു തന്നെ ചില നിബന്ധനകളും മാത്യു മുന്നോട്ട് വെയ്ക്കുന്നുണ്ട്. മാത്യു ലെപ്രേയുടെ പേഴ്സണല്‍ ഫോട്ടോഗ്രാഫര്‍ ആയാണ് നിയമനം. മാത്യുവിന്റെ കൂടെ ലോകം മുഴുവന്‍ യാത്ര ചെയ്ത് ഫോട്ടോയെടുക്കണം. യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലാണ് പ്രധാനമായും യാത്ര ചെയ്യേണ്ടുന്നത്. അതുകൊണ്ടു തന്നെ, പാസ്പോര്ട്ടുണ്ടാകണം. അതോടൊപ്പം ഫോട്ടോഗ്രഫിയില്‍ മികച്ച കഴിവും ഉണ്ടായിരിക്കണം.
തീര്‍ന്നില്ല, ദിവസമോ സമയമോ നോക്കാതെ എപ്പോള്‍ വേണമെങ്കിലും ജോലി ചെയ്യണം. യാത്രയുടെ ചിലവുകളും, താമസ സൗകര്യവും ഭക്ഷണച്ചെലവുകളെല്ലാം മാത്യു സ്പോണ്സര് ചെയ്യും. എടുക്കുന്ന ചിത്രങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയകളില്‍ അപ്ലോഡ് ചെയ്യേണ്ടതും ഫോട്ടോഗ്രാഫര്‍ തന്നെയായിരിക്കണം. ഇന്റര്‍വ്യൂവിന് ശേഷമായിരിക്കും ജോലി നല്‍കുക. ഇത്രയും നല്ല ജോലി ഏത് ഭാഗ്യവാനാണ് ലഭിക്കുന്നതെന്നാണ് ഇപ്പോള്‍ ഏവരും കാത്തിരിക്കുന്നത്.






