ലക്നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യമെങ്ങും പ്രതിഷേധം ആളുകയാണ്. പ്രക്ഷോഭം ആളിക്കത്തിയ യുപിയില്‍ 14 ജില്ലകളില്‍ ഇന്റര്‍നെറ്റ് റദ്ദാക്കി, മെസേജ് സേവനവും ഈ ജില്ലകളില്‍ ലഭ്യമല്ല. ലക്നൗ ഉള്‍പ്പെടെയുള്ള ജില്ലകളിലാണ് ഇന്റര്‍നെറ്റ് സേവനം റദ്ദാക്കിയിരിക്കുന്നത്. വ്യാഴാഴ്ച സംസ്ഥാനത്ത് പ്രക്ഷോഭം ആളിക്കത്തിയതിനു പിന്നാലെയാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കിയിരിക്കുന്നത്.
പ്രക്ഷോഭങ്ങളില്‍ ഇതുവരെ 3505 പേരോളം പോലീസ് കസ്റ്റഡിലെടുത്തുവെന്ന് പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ലക്നൗവില്‍ മാത്രം 200 ഓളം പേര് കരുതല്‍ തടങ്കലിലാണ്. ശനിയാഴ്ച 12 മണി വരെ ഇന്റര്‍നെറ്റ് സേവനങ്ങളും മെസേജ് സേവനങ്ങളും റദ്ദാക്കണമെന്ന് എല്ലാ ടെലികോം ഓപ്പറ്റേര്മാരോടും യുപി അഡീഷണല്‍ ചീഫ് സക്രട്ടറി അവനിഷ് കുമാര്‍ അവാസ്തി നിര്‍ദേശം നല്കി.
ലക്നൗവിനു പുറമെ സഹറന്പൂര്, മീററ്റ്, ഷാംലി, മുസാഫര്‍നഗര്‍, ഗാസിയാബാദ്, ബയ്റേലി, മൗ, സംബാല്‍, അസംഘട്ട്, ആഗ്ര, കാന്‍പൂര്‍, ഉന്നാവോ, മൊറാദാബാദ് എന്നീ ജില്ലകളിലാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കിയിരിക്കുന്നത്. സംഘര്‍ഷങ്ങള്‍ക്കിടെയുണ്ടായ പോലീസ് വെടിവെയ്പ്പില്‍ ഒരാള്‍ മരിക്കുകയും 16 പോലീസുകാര്‍ ഉള്‍പ്പെടെ 35 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Comments