
കൊച്ചി : മുന്‍ മന്ത്രിയും എംഎല്‍എയുമായ തോമസ് ചാണ്ടി (72)അന്തരിച്ചു. ഏറെക്കാലമായി അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നു. എറണാകുളം കടവന്ത്രയിലുള്ള വീട്ടിലായിരുന്നു അന്ത്യം.
എന്‍സിപി നേതാവും കുട്ടനാട് എംഎല്‍എയാണ് തോമസ് ചാണ്ടി. പിണറായി മന്ത്രിസഭയില്‍ ഗതാഗതമന്ത്രിയായിരുന്നു. .
1947 ഓഗസ്റ്റ് 29-നാണ് വി.സി തോമസിന്റെയും ഏലിയാമ്മയുടെയും മകനായി തോമസ് ചാണ്ടി ജനിച്ചത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനിയറിങ്ങ് ടെക്നോളജി,ചെന്നൈയില്‍ നിന്നും ടെലികമ്മ്യുണിക്കേഷന്‍ എഞ്ചിനിയറിങ്ങില്‍ ഡിപ്ലോമ നേടി.
ഭാര്യ :മേഴ്സ്ക്കുട്ടി.






