
മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രം ബിഗ് ബ്രദറിന്റെ ട്രെയ്ലര് പുറത്ത്. ഒരു സാധാരണ മനുഷ്യന്റെ അസാധാരണ ഭൂതകാലം എന്ന വിശേഷണത്തോടെയാണ് ട്രെയ്ലര് എത്തിയിരിക്കുന്നത്. ആക്ഷനും ത്രില്ലറും നിറഞ്ഞ തികഞ്ഞ എന്റര്ടെയ്നര് ആയിരിക്കും ചിത്രമെന്നാണ് ട്രെയ്ലര് നല്കുന്ന സൂചന.
സച്ചിദാനന്ദന് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. വിഷ്ണുവായി അനൂപ് മേനോനും മനുവായി സര്‍ജാനോ ഖാലിദും അഭിനയിക്കുന്നു. 25 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ബോളിവുഡ് താരങ്ങളായ അര്‍ബാസ് ഖാന്, ചേതന്‍ ഹന്‍സ് രാജ്, ആസിഫ് ബസ്റ, ആവാന്‍ ചൗധരി എന്നിവരും അഭിനയിക്കുന്നുണ്ട്.
സിദ്ധിഖ് സംവിധാനവും തിരക്കഥയും ഒരുക്കുന്ന ചിത്രം ഷാമന്‍ ഇന്റര്‍നാഷണലിന്റെ ബാനറില്‍ സിദ്ധിഖ്, ഷാജി ന്യൂയോര്‍ക്ക്, മനു ന്യൂയോര്‍ക്ക്, ജെന്‍സോ ജോസ്, വൈശാഖ് രാജന് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. മിര്‍ണ മേനോന്, ഹണി റോസ്, അനൂപ് മേനോന്, വിഷ്ണു ഉണ്ണികൃഷ്ണന്, സിദ്ധിഖ്, തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.






