
തൃശ്ശൂര്‍ : കേരള സാഹചര്യ അക്കാദമിയുടെ വിശ്വഷ്ടാംഗത്വം എം.മുകുന്ദനും കെ.ശങ്കരപ്പിള്ളയ്ക്കും. സ്കറിയ സക്കറിയ ഒ.എം അനുജന്, എസ്.രാജേശേഖരന്, മണമ്പൂര്‍ രാജന് ബാബു, നളിനി ബേക്കല്‍ എന്നിവര്‍ക്കാണ് സമഗ്ര സംഭാവന പുരസ്കാരം.
50,000 രൂപയും രണ്ട് പവന് സ്വര്‍ണപ്പതക്കമാണ് കേരളാ സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം. സമഗ്ര സംഭാവനാ പുരസ്കാരം 30,000 രൂപ. അക്കാദമിയുടെ 2018 ലെ അവാര്‍ഡുകള്‍:
വി.എം.ഗിരിജ (കവിത ബുദ്ധപൂര്‍ണിമ), കെ.വി.മോഹന്‍കുമാര്‍ (നോവല്‍ ഉഷ്ണരാശി), കെ.രേഖ (ചെറുകഥ മാനാഞ്ചിറ), രാജ്മോഹന്‍ നീലേശ്വരം (നാടകം ചൂട്ടുംകൂറ്റും), പി.പി.രവീന്ദ്രന് (സാഹിത്യവിമര്‍ശനം ആധുനികതയുടെ പിന്നാമ്പുറം), ഡോ.കെ.ബാബു ജോസഫ് (വൈജ്ഞാനിക സാഹിത്യം പദാര്‍ഥം മുതല്‍ ദൈവകണം വരെ), മുനി നാരായണ പ്രസാദ് (ജീവചരിത്രം ആത്മകഥ ആത്മായനം), ബൈജു എന്‍.നായര്‍ (യാത്രാവിവരണം-
ലണ്ടനിലേക്ക് ഒരു റോഡ് യാത്ര), പി.പി.കെ.പൊതുവാള് (വിവര്‍ത്തനം സ്വപ്നങ്ങളുടെ വ്യാഖ്യാനം),






