
മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡചിത്രം മാമാങ്കം നൂറുകോടി ക്ലബ്ബില്‍. കുറച്ച് മുന്‍പാണ് സിനിമയുടെ ആഗോള കളക്ഷന്‍ നൂറുകോടി പിന്നിട്ടതായി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയത്. മമ്മൂട്ടിയുടെ രണ്ടാമത്തെ നൂറുകോടി ചിത്രമാണ് മാമാങ്കം. മുന്‍പ് മധുരരാജ ഈ നേട്ടം കൈവരിച്ചിരുന്നു. വിമര്‍ശനങ്ങള്‍ക്കിടിയിലും ബോക്സോഫീസില്‍ സിനിമ വന്‍ കുതിപ്പ് നടത്തുന്നതിന്റെ സൂചനയാണിത്.
ചിത്രം റെക്കോര്‍ഡ് തുകയ്ക്ക് ചൈനയില്‍ പ്രദര്‍ശനത്തിന് ഒരുങ്ങുന്നു എന്ന് അണിയറ പ്രവര്‍ത്തകര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഹോങ്കോങ് ആസ്ഥാനമായ വിതരണ കമ്പനി റെക്കോര്‍ഡ് വിലയ്ക്കാണ് മാമാങ്കത്തിന്റെ അവകാശം സ്വന്തമാക്കിയതെന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം റിലീസ് ചെയ്ത കേന്ദ്രങ്ങളില്‍ ആദ്യ നാളുകളിലെ നെഗറ്റീവ് പ്രചാരണം മറികടന്ന് മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ചിത്രത്തിന്റെ ആഗോള കളക്ഷന്‍ നാലു ദിവസം കൊണ്ട് 60 കോടി പിന്നിട്ടിരുന്നു.






