
മലയാള സിനിമയില് നായികയായും സഹനായികയായും തിളങ്ങിയ താരമാണ് റോമ. നോട്ട് ബുക്ക് എന്ന സിനിമയിലൂടെയാണ് മലയാള ചലചിത്ര രംഗത്തേക്ക് റോമ ചുവടുവക്കുന്നത്. 2017ല് റിലീസ് ചെയ്ത സത്യ എന്ന മലയാള ചിത്രത്തിലാണ് റോമ അവസാനമായി അഭിനയിക്കുന്നത്. ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം വീണ്ടും സിനിമയില് സജീവമാകാനൊരുങ്ങുകയാണ് താരം.
നവാഗതനായ പ്രവീണ് പൂക്കാടന് സംവിധാനം ചെയ്യുന്ന വെള്ളേപ്പം എന്ന ചിത്രത്തിലൂടെയാണ് റോമ മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നത്. ഈ തിരിച്ചു വരവിനൊപ്പം മറ്റൊരു മാറ്റവുമായാണ് റോമ എത്തുന്നത്. തന്റെ പേരിലാണ് താരം ചെറിയ ഒരു മാറ്റം വരുത്തിയിരിക്കുന്നത്. Roma എന്ന പേരിലെ ഇംഗ്ലീഷ് സ്പെല്ലിംഗിനൊപ്പം H കൂടി ചേര്ക്കുകയായിരുന്നു. Roma അതോടെ Romah ആയി മാറി. കഴിഞ്ഞ മൂന്നുവര്ഷമായുള്ള സംഖ്യാജ്യോതിഷപഠനത്തോടെയാണ് റോമ തന്റെ പേരില് ഈ മാറ്റം വരുത്തിയിരിക്കുന്നതെന്നാണ് റിപ്പോര്ട്ട്.
സിനിമയില് നിന്ന് ഇടവേളയെടുത്ത ശേഷം പഠനത്തിനായാണ് റോമ സമയം കണ്ടെത്തിയത്. സംഖ്യാജോതിഷവും (Numerology) വാസ്തുവും ജോതിഷവുമെല്ലാം റോമ പഠിച്ചുവെന്നാണ് റിപ്പോര്ട്ട്. സംഖ്യാജ്യോതിഷത്തിലെ ആഴത്തിലുള്ള പഠനം പൂര്ത്തിയാക്കിയപ്പോഴാണ് തന്റെ പേരിലും റോമ മാറ്റം വരുത്തിയത്. തൃശ്ശൂരില് വെള്ളേപ്പം കച്ചവടം നടത്തുന്ന സാറ എന്ന കഥാപാത്രത്തെയാണ് റോമ 'വെള്ളേപ്പം' സിനിമയില് അവതരിപ്പിക്കുന്നത്. ഷൈന് ടോം ചാക്കോ, അക്ഷയ് രാധാകൃഷ്ണന്, നൂറിന് ഷെരീഫ്, ലിയോണ ലിഷോയ് എന്നിവരും ചിത്രത്തില് അണിനിരക്കുന്നു.







Comments