
കുഞ്ചാക്കോ ബോബന് പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം അഞ്ചാം പാതിര എന്ന ചിത്രത്തിന്റെ ട്രെയ്ലര് പുറത്ത്. മിഥുന് മാനുവല്‍ തോമസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് അഞ്ചാം പാതിര. ക്രൈം ത്രില്ലര്‍ ജോണറില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ട്രെയ്ലര് ഇതിനോടകം പ്രക്ഷേക ശ്രദ്ധ നേടി കഴിഞ്ഞു.
കുഞ്ചാക്കോ ബോബന് കൂടാതെ ഷഹഫുദ്ദീന്, ഉണ്ണിമായ, ഇന്ദ്രന്‍സ്, ശ്രീനാഥ് ഭാസി, രമ്യ നമ്പീശന്, ജിനു ജോസഫ് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
ഷൈജു ഖാലിദാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സൈജു ശ്രീധരന് എഡിറ്റും നിര്‍വഹിച്ചിരിക്കുന്നു. സുഷിന് ശ്യമാണ് സംഗീതസംവിധാനം. ആഷിഖ് ഉസ്മാന് പ്രെഡക്ഷന്‍സിന്റെ ബാനറില്‍ ആഷ്ഖ് ഉസ്മാനാണ് അഞ്ചാം പാതിരയുടെ നിര്‍മാണം. ജനുവരി പത്തിന് ചിത്രം റിലീസിനെത്തുമെന്നാണ് വിവരം.






