
നടനും അവതാരകനുമായ ആദില്‍ ഇബ്രാഹിം വിവാഹിതനായി. നമിതയാണ് വധു. കൊച്ചി ഗ്രാന്‍ഡ് ഹയാത്തില്‍ വെച്ച് നടന്ന വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
സിനിമ സീരിയല്‍ രംഗത്തെ ആദിലിന്റെ സുഹൃത്തുക്കള്‍ പങ്കെടുത്തു. പേളി മാണി, ശ്രീനിഷ് അരവിന്ദ്, സഞ്ജു ശിവറാം, ഹേമന്ത് മേനോന്, അനു മോഹന്‍, ശില്പ ബാല, അനുമോള്‍, സംവിധായകരായ സലിം അഹമ്മദ്, ജിസ് ജോയ് തുടങ്ങിയവര്‍ ചടങ്ങിലെത്തി.
ദുബായില്‍ ആര് ജെ ആയി ജോലി ചെയ്തിരുന്ന ആദില്‍ സ്വകാര്യ ചാനലിലെ ഡാന്‍സ് റിയാലിറ്റി ഷോയിലെ അവതാരകനായാണ് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് സഞ്ജീവ് ശിവന് സംവിധാനം ചെയ്ത എന്‍ഡ്ലെസ് സമ്മര്‍ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തി. 2014ല്‍ പുറത്തിറങ്ങിയ പേര്‍ഷ്യക്കാരനിലൂടെ നായകനായും അരങ്ങേറ്റം കുറിച്ചു. ജയറാമിനൊപ്പം അച്ചായന്‍സിലും ആദില്‍ പ്രധാന വേഷത്തിലെത്തി. ഏറ്റവുമൊടുവില്‍ പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിലാണ് ആദില്‍ അഭിനയിച്ചത്.






