
ബെര്‍ലിന്‍: രണ്ടര വര്‍ഷം മുന്‍പ് ദുരൂഹ സാഹചര്യത്തില്‍ കാണാതയായ കൗമാരക്കാരനെ കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ പ്രചരിപ്പിച്ചയാളുടെ വീട്ടിലെ സ്വകാര്യമുറിയില്‍ നിന്ന് കണ്ടെത്തി. വെള്ളിയാഴ്ച ജര്മ്മിനയിലെ റെക്ലിങ്ഹോസെനിലെ പ്രതിയുടെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് 15കാരനെ മോചിപ്പിച്ചത്.
കുട്ടികളുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചുവെന്ന് സംശയിക്കുന്ന 44കാരന്റെ അപ്പാര്‍ട്ട്മെന്റില്‍ നിന്നാണ് കൗമാരക്കാരനെ കണ്ടെത്തിയത്. എന്നാല്‍ കുട്ടിയെ ബലമായി പാര്പ്പിച്ചതാണോ എന്ന് വ്യക്തമല്ലെന്ന് പോലീസ് പറയുന്നു. പോലീസ് കസ്റ്റഡിയില്‍ സൂക്ഷിച്ചിരുന്ന ബാലന്റെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. നിയമപരമായ പ്രശ്നങ്ങള്‍ ഉള്ളതിനാലാണിത്.
അപ്പാര്‍ട്ട്മെന്റില്‍ നിന്നും 44കാരനെ കൂടാതെ പ്രായമുള്ള ഒരു പുരുഷനെ കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ പിന്നീട് വിട്ടയച്ചു. ഇരുവര്‍ക്കുമെതിരെ ഗുരുതരമായ ലൈംഗിക കുറ്റകൃത്യങ്ങളാണ് പോലീസ് ചുമത്തിയത്. പ്രോസിക്യൂഷന്റെ നിര്‍ദേശപ്രകാരം കോടതി അറസ്റ്റു വാറണ്ടും പുറപ്പെടുവിച്ചു.
പോലീസിന്റെ ഡോഗ് സ്ക്വാഡും അപ്പാര്‍ട്ട്മെന്റില്‍ പരിശോധന നടത്തിയിരുന്നു. ഡാറ്റ സ്റ്റോറേജ് ചെയ്തുവയ്ക്കുന്ന ഇലക്ട്രോണിക് സാധനങ്ങളും അപ്പാര്‍ട്ട്മെന്റില്‍ നിന്ന് പിടിച്ചെടുത്തു. അവ പരിശോധിച്ചുവരികയാണെന്നു പോലീസ് അറിയിച്ചു.






