
കാന്‍സര്‍ ബാധിതയായ യുവതിയുടെ ഉറച്ച സ്വരത്തിലുള്ള വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വലിയ ചര്‍ച്ചയായിരിക്കുന്നത്. ജിന്‍സി ബിനു എന്ന യുവതിയാണ് വേദനയുടെ ലോകത്തേക്ക് തള്ളിവിട്ട ഡിസംബര്‍ ഓര്‍മകളെ കുറിച്ച് കുറിക്കുകയാണ് ജിന്‍സി. 2016ലെ ഡിസംബറിലാണ് കാന്‍സറിന്റെ വേദന ഏറ്റവുമധികം അനുഭവിക്കുന്നതെന്നും ജിന്‍സി കുറിക്കുന്നു. കാന്‍സര്‍ അതിജീവന കൂട്ടായ്മയായ അതിജീവനത്തിലാണ് ജിന്‍സി കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;
ഒരാളുടെ അസാന്നിധ്യത്തില്‍ അവരെപ്പറ്റി പറയുന്നത് നല്ലതോ... ചീത്തയോ... രണ്ടായാലും ശരിയല്ല....
ഡിസംബര്‍ റ്റാറ്റാ തന്നുപോകും മുന്നേ അതുതന്ന കിടിലന്‍ പണിയൊന്നും ഞാന്‍ മറന്നിട്ടില്ല എന്നു പറയണ്ടേ??
(ഒന്നല്ല...അഞ്ച് കറുത്ത ഡിസംബറുകള്‍)
2016ലെ ആ ഡിസംബറിന്റെ ഓര്‍മ്മയ്ക്ക്.... വേദനകളുടെ ലോകത്തേക്ക് എന്നെ തള്ളിവിട്ട ആ നാളുകള്‍ തന്ന മനക്കരുത്തിന് നന്ദി പറഞ്ഞു കൊണ്ട്....
മരണത്തിന്റെ തണുപ്പറിഞ്ഞ നിമിഷങ്ങളിലൂടെ.... ജീവന് തിരിച്ചു പിടിച്ച ദിവസങ്ങളെ ഓര്‍ത്തു കൊണ്ട്....
തോറ്റിട്ടില്ല?????2019 ഡിസംബര്‍ കാണാന്‍ ഞാനിവിടെ തന്നെ ഉണ്ട്... കേട്ടാാാാ???? ജീവിതദുഃഖങ്ങളെല്ലാം ഒഴിഞ്ഞിട്ടൊന്നുമല്ല...നീയെന്ന വില്ലന്‍ വരും മുമ്പ്.... ഒരുപക്ഷേ.....കഴിഞ്ഞു പോയ കാലത്തിലുണ്ടായിരുന്നതിലും ഒരുപിടി കൂടുതല്‍ സഹിച്ച് തന്നെയാട്ടോ????????






