
എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ദി കുങ്ഫു മാസ്റ്ററിന്റെ ട്രെയ്ലര് പുറത്തെത്തി. പേര് സൂചിപ്പിക്കുന്നതുപോലെ ആയോധന കലയ്ക്കും ആക്ഷന്‍ രംഗങ്ങള്‍ക്കും ഏറെ പ്രാധാന്യമുള്ള ചിത്രമാണിതെന്ന് ട്രെയ്ലര് വ്യക്തമാക്കുന്നു. 1983, ആക്ഷന്‍ ഹീറോ ബിജു, പൂമരം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പുറത്തിറങ്ങുന്ന എബ്രിഡ് ഷൈന്‍ ചിത്രമാണ് 'ദി കുങ്ഫു മാസ്റ്റര്‍'.
'പൂമര'ത്തില്‍ നായികയായെത്തിയ നീത പിള്ളയാണ് പുതിയ ചിത്രത്തിലും നായിക. പുതുമുഖം ജിജി സ്കറിയയാണ് നായകന്. സനൂപ് ദിനേശ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അഞ്ജു ബാലചന്ദ്രന്, രാമമൂര്‍ത്തി, രാജന് വര്‍ഗീസ്, വിനോദ് മാത്യു, ഹരീഷ് ബാബു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
എബ്രിഡ് ഷൈന്‍ തന്നെയാണ് രചന നിര്‍വ്വഹിക്കുന്നത്. ഛായാഗ്രാഹണം അര്ജുന് രവി. ഫുള്‍ ഓണ്‍ സ്റ്റുഡിയോ ഫ്രെയിംസ് ആണ് നിര്‍മ്മാണം. ജനുവരിയില്‍ ചിത്രം തീയറ്ററുകളിലെത്തും.






