
പത്തനംതിട്ട കലക്ടര്‍ പി.ബി നൂഹിന്റെ ഫേസ്ബുക്ക് പോസ്റ്റിന് ലഭിച്ച കമന്റും അതിനുള്ള കലക്ടറുടെ മറുപടിയുമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ശബരിമല മണ്ഡല-മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് ഭക്തര്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കുമെന്നറിയിച്ചുകൊണ്ടുള്ള കലക്ടറുടെ പോസ്റ്റിന് താഴെയാണ് കമന്റുമായ് ഒരാള്‍ എത്തിയത്. കലക്ടര്‍ പി.ബി നൂഹ് ശബരിമലയില്‍ നില്ക്കുന്ന ചിത്രവും പോസ്റ്റിനൊപ്പം പങ്കുവെച്ചിരുന്നു.
'അറിഞ്ഞും അറിയാതെയും മുന്‍ വര്‍ഷത്തില്‍ ചെയ്ത അപരാധങ്ങള്‍ പൊറുക്കണേ അയ്യപ്പാ എന്ന് കൂടി പ്രാര്‍ത്ഥിച്ചുകൊള്ളൂ' എന്നായിരുന്നു രാമകൃഷ്ണന് ഉണ്ണിത്താന് എന്ന പേരിലുള്ള അക്കൗണ്ടില്‍ നിന്നും കമന്റിട്ടത്. ഇതിന് കലക്ടര്‍ കൊടുത്ത മറുപടി ഇങ്ങനെ,' അയ്യപ്പാ അറിഞ്ഞും അറിയാതെയും മുന്‍ വര്‍ഷത്തില്‍ രാമകൃഷ്ണന് ഉണ്ണിത്താന് ചെയ്ത അപരാധങ്ങള്‍ പൊറുക്കണേ.... പ്രാര്‍ത്ഥിച്ചിട്ടുണ്ട്' മറുപടി വൈറലായതോടെ ട്രോളുകളും സജീവമാവുകയാണ്.






