
സന്നിധാനം: ശബരിമല വരുമാനത്തില്‍ വന്‍ വര്‍ധന. ഇതുവരെ 156 കോടി 60 ലക്ഷമാണ് ശബരിമല വരുമാനം. കഴിഞ്ഞ വര്‍ഷം ഇതേ സമയം 105 കോടിയായിരുന്നു ശബരിമല വരുമാനം. അരവണ വില്‍പ്പനയില്‍ മാത്രം 67 കോടിയാണ് എത്തിയത്.
നാണയങ്ങള്‍ എണ്ണി തിട്ടപ്പെടുത്തുന്നതിന് പകരം തൂക്കി മൂല്യം നിര്‍ണയിച്ച് ബാങ്കിന് കൈമാറുന്ന തിരുപ്പതി മോഡലാണ് പരിഗണിക്കുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അനുമതി ലഭിക്കുന്ന മുറക്ക് ഇത് നടപ്പാക്കും. യുവതി പ്രവേശ വിവാദങ്ങള്‍ കഴിഞ്ഞ മണ്ഡല കാലത്ത് കാണിക വരുമാനത്തെ സാരമായി ബാധിച്ചിരുന്നു. വിവാദങ്ങള്‍ ഒഴിഞ്ഞതോടെ തീര്‍ഥാടകരുടെ എണ്ണത്തിലും വര്‍ധനയുണ്ട്. ദിവസേന അറുപതിനായിരത്തിലധികം ഭക്തരാണ് ദര്‍ശനം നടത്തുന്നത്.
അതേസമയം, തിരക്ക് വര്‍ധിച്ചതോടെ ശബരിമലയില്‍ പോലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഭക്തര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കി.






