
നടന് ഹരീഷ് പേരടിയുടെ ഫേസ്ബുക്കില്‍ പങ്കുവച്ച വാക്കുകള്‍ ഇന്ന് മലയാള സിനിമാ പ്രേമികളുടെ സജീവ ചര്‍ച്ചയാവുകയാണ്. സിനിമാ പ്രേമികളുടെ ചര്‍ച്ചയിലും ഒഴിച്ചുകൂടാനാകാത്ത പേരാണ് പത്മരാജന് എന്നത്. അദ്ദേഹത്തിന്റെ സിനിമകളും ജീവിതവും കഥകളും ഇന്നും സജീവമാണ്. പത്മരാജന്റെ ജീവിതം സിനിമയാക്കണം എന്ന മോഹമാണ് ഹരീഷ് പങ്കുവെയ്ക്കുന്നത്. പൃഥ്വിരാജിന് പത്മരാജന്റെ മുഖത്തോടുള്ള സാമ്യം കൂടി പങ്കുവെച്ചാണ് കുറിപ്പ്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
പത്മരാജന് സാറുമായുള്ള പ്യഥിരാജിന്റെ ഈ മുഖഛായയാണ് ഈ എഴുത്തിന്റെ കാരണം..മകന് അനന്തപത്മനാഭന് മാതൃഭൂമി ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ച ' മകന് എഴുതിയ പത്മരാജന്' എന്ന ഓര്‍മ്മ കുറിപ്പുകള്‍ക്ക് അനന്തന് സുഹൃത്തായ മുരളിഗോപിയെയും കൂടെ കൂട്ടി ഒരു തിരക്കഥക്ക് രൂപം നല്കിയാല് അത് മലയാളത്തിന്റെ പ്രിയപ്പെട്ട പത്മരാജനെ എല്ലാ തലമുറക്കും ഓര്‍ക്കാനുള്ള ഒരു നല്ല സിനിമയായിരിക്കും എന്ന് തോന്നുന്നു...പൃഥിവിന്റെ അഭിനയ ജീവിതത്തിലെ സുവര്‍ണ്ണ ലിപികളില്‍ എഴുതപ്പെട്ട ഒരു അദ്ധ്യായവുമായിരിക്കുമത്..മലയാളത്തിന്റെ ഒരു ക്ലാസ്സിക്ക് സിനിമയും..






