
2020 ജനുവരി ഒന്നു മുതല്‍ രാജ്യമെമ്പാടുമുള്ള എസ്ബിഐ എടിഎമ്മുകളില്‍ പണം പിന്‍വലിക്കുന്നതിന് പുതിയ രീതി. അനധികൃത ഇടപാടുകള്‍ തടയാനായി എസ്ബിഐ എടിഎമ്മുകളില്‍ ഒടിപി അടിസ്ഥാനമാക്കിയുള്ള പണംപിന്‍വലിക്കല്‍ സംവിധാനമാണ് നടപ്പാക്കുന്നത്.
രാത്രി എട്ടുമണി മുതല്‍ രാവിലെ എട്ടുവരെയാണ് ഒടിപി ഉപയോഗിച്ച് പണംപിന്‍വലിക്കുന്ന സംവിധാനം നടപ്പാക്കുന്നത്. പണം പിന്‍വലിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നു മാത്രം.
ബാങ്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറിലാകും ഒടിപി ലഭിക്കുക. പണം പിന്‍വലിക്കാന്‍ ഈ ഒടിപി കൂടി ഉപയോഗിക്കണം. എന്നാല്‍, നിലവില്‍ പണം പിന്‍വലിക്കുന്നതിനുള്ള നടപടി ക്രമങ്ങളില്‍ കാര്യമായ വ്യത്യാസമില്ല. പിന്‍വലിക്കാനുള്ള പണം എത്രയെന്ന് നല്കിയ ശേഷമാകും ഫോണില്‍ ഒടിപി ലഭിക്കുക. സ്ക്രീനില്‍ തെളിയുന്ന ഭാഗത്ത് ഒടിപി കൂടി നല്കിയാല് പണം ലഭിക്കും. 10,000 രൂപയ്ക്ക് മുകളില്‍ പിന്‍വലിക്കുന്നതിനാണ് പുതിയ രീതി.
അതേസമയം, മറ്റ് ബാങ്കുകളുടെ എടിഎമ്മുകളില്‍ നിന്നും പണം പണംപിന്‍വലിക്കുന്നതിന് ഈ സംവിധാനം ഉണ്ടായിരിക്കില്ല.






