
ജോധ്പുര്‍ : ഇന്ത്യന്‍ വ്യോമസേനയുടെ പോര്‍വിമാനമായ മിഗ് 27 ചരിത്രത്തിന്റെ ഭാഗമായി. രാജസ്ഥാനിലെ ജോധ്പുര്‍ വ്യോമതാവളത്തില്‍ വാട്ടര്‍സല്യൂട്ട് നല്‍കിയാണ് മിഗ് 27 യുദ്ധവിമാനങ്ങളെ യാത്രയാക്കിയത്. കാര്‍ഗില്‍ യുദ്ധകാലത്തില്‍ ശത്രുവിനെ വിറപ്പിച്ച മിഗ് 27 ന്റെ അവസാന സ്ക്വാഡ്രണും ജോധ്പൂരില്‍ സേവനം അവസാനിപ്പിച്ചു.
പാര്‍ലമെന്റ് ആക്രമണത്തിന് ശേഷം നടന്ന സേനാവിന്യാസമായ ഓപ്പറേഷന് പരാക്രമയിലും മിഗ് 27 ന് സുപ്രധാന പങ്കുണ്ടായിരുന്നു. മിഗ് 27 ന് വീരോചിത യാത്രയയപ്പാണ് ജോധ്പൂരില്‍ നല്‍കിയത്.
ഇന്നത്തെ അവസാന പറക്കലോടെ രാജ്യത്ത് എവിടെയും ഇനി ഇത് ഉപയോഗിക്കില്ല. പൈലറ്റുമാരില്‍ നിന്ന് ബഹാദൂര്‍ എന്ന വിളിപ്പേര് നേടിയിരുന്നു മിഗ് 27 യുദ്ധ വിമാനം.






