
ഇനി ഡോക്ടറുടെ കുറിപ്പില്ലാതെ ആന്റിബയോട്ടിക് മരുന്നുകള്‍ വില്ക്കാന് പാടില്ലെന്ന് ഫാര്‍മസികള്‍ക്ക് നിര്‍ദേശം വന്നേക്കും. ഇക്കാര്യം ആവശ്യപ്പെട്ട് ഡ്രഗ് കണ്ട്രോള് ജനറല്‍ ഓഫ് ഇന്ത്യ സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു.
ആന്റിബയോട്ടിക്കുകള്‍ വില്‍ക്കുന്നതിനുള്ള ലൈസന്‍സ് സംബന്ധിച്ച് ഓള് ഇന്ത്യ ഓര്ഗനൈസേഷന് ഓഫ് കെമിസ്റ്റ് ആന്റ് ഡ്രിഗിസ്റ്റ്സ് അസോസിയേഷന് അംഗങ്ങളെ ബോധവത്കരിക്കണമെന്നും ഡോക്ടറുടെ കുറിപ്പടിയില്ലാതെ മെഡിക്കല്‍ സ്റ്റോറുകാര്‍ മരുന്നുകള്‍ നല്‍കുന്നത് കമ്പനികള്‍ നിരുത്സാഹപ്പെടുത്തണമെന്നും ഡ്രഗ് കണ്ട്രോളര് ജനറല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
എച്ച്, എച്ച്1 പട്ടികയില്‍ വരുന്ന ആന്റിബയോട്ടിക്കുകള്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരമല്ലാതെ നിയമപ്രകാരം വില്‍ക്കാനാകില്ല. എന്നാല്‍, ഈ നിയന്ത്രണം ഒരിടത്തും ഫലപ്രദമാകുന്നില്ലെന്ന് തിരിച്ചഞ്ഞാണ് ഡ്രഗ് കണ്ട്രോളര് ജനറലിന്റെ പുതിയ നിര്‍ദേശം.






