
ബോളിവുഡിലെ സെലിബ്രിറ്റി ദമ്പതികളാണ് റിതേഷ് ദേശ്മുഖും ജെനീലിയയും. ജെനീലിയയുടെ നായകനായിട്ടായിരുന്നു 2003ല്‍ റിതേഷിന്റെ ബോളിവുഡ് അരങ്ങേറ്റം. 2012ല്‍ ഇരുവരും വിവാഹിതരായി. ഇവര്‍ക്ക് രണ്ടു മക്കളുണ്ട്. വിവാഹ ശേഷം ജെനീലിയ വെള്ളിത്തിരയില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്. എന്നാല്‍ എപ്പോഴാണ് ജെനീലിയ തിരിച്ചെത്തുകയെന്നാണ് ആരാധകര്‍ ആകാംക്ഷയോടെ നോക്കുന്നത്. ജെനീലിയയുമായി നടത്തുന്ന അഭിമുഖങ്ങളിലും മടങ്ങി വരവിനെ കുറിച്ച് ചോദ്യങ്ങള്‍ ഉണ്ടാകും.
ഇപ്പോള്‍ ജെനീലിയയെ അണിയിച്ചൊരുക്കുന്ന റിതേഷിന്റെ വിഡിയോയാണ് സോഷ്യല്‍ മീഡിയയിസല്‍ വൈറലാകുന്നത്. ജെനീലിയയുടെ ടൈ കെട്ടിക്കൊടുക്കുന്ന റിതേഷിനെയാണ് വിഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. റിതേഷ് ടൈ കെട്ടി കൊടുക്കുമ്പോള്‍ കണ്ണാടിക്കു മുന്നില്‍ നിന്ന് വികൃതി കാണിക്കുന്ന ജെനിലിയയെയാണ് കാണാന്‍ സാധിക്കുന്നത്. ജെനീലിയയുടെ ക്യൂട്ട് എക്സ്പ്രഷനാണ് മനസ്സുകവര്ന്നതെന്നാണ് ആരാധകര്‍ ഈ വിഡിയോയെ കുറിച്ച് പറയുന്നത്.






