
ബിഎസ് 6 പാലിക്കുന്ന സുസുകി ആക്സസ് 125 അനാവരണം ചെയ്തു. അടുത്ത മാസം വില പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബിഎസ് 6 എന്‍ജിനില്‍ ഫ്യൂവല്‍ ഇന്ജെക്ഷന് സംവിധാനം നല്കിയിരിക്കുന്നു. മറ്റ് ഇരുചക്രവാഹന കമ്പനികളെപ്പോലെ, സ്കൂട്ടറില്‍ പുതിയ ഫീച്ചറുകള്‍ നല്‍കുന്നതിന് സുസുകി ഈ അവസരം ഉപയോഗിച്ചു.
എല്‍ഇഡി ഹെഡ്ലൈറ്റ്, സ്പീഡോമീറ്ററില്‍ ഇക്കോ ലൈറ്റ് എന്നിവയും നല്കി. ബാറ്ററി ശേഷി അറിയുന്നതിന് ഡിജിറ്റല്‍ സ്ക്രീനില്‍ ഇപ്പോള്‍ വോള്‍ട്ടേജ് മീറ്റര്‍ കാണാന്‍ കഴിയും. പൂര്‍ണമായും ഡിജിറ്റല്‍ ക്ലസ്റ്ററാണോ അതോ അര്‍ധ ഡിജിറ്റലാണോ എന്ന ഇപ്പോൾ വ്യക്തമല്ല. പുറമേക്കൂടി ഇന്ധനം നിറയ്ക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയതാണ് സ്കൂട്ടറിലെ ഒരു പ്രധാന മാറ്റം. സീറ്റിനടിയില്‍ കൂടുതല്‍ സംഭരണ ശേഷി, ഈസി സ്റ്റാര്‍ട്ട് സംവിധാനം, നീളമേറിയ സീറ്റ്, വിശാലമായ ഫ്ളോര്‍ബോര്‍ഡ് എന്നിവ പുതിയ ആക്സസ് 125 സ്കൂട്ടറില്‍ ഉണ്ടായിരിക്കുമെന്ന് സുസുകി അറിയിച്ചു. പുതിയ 'സ്പെഷല്‍ എഡിഷന്' മോഡലില്‍ സ്റ്റാന്‍ഡേഡായി യുഎസ്ബി സോക്കറ്റ് നല്‍കും.
ബിഎസ് 4 എന്ജിന് 7,000 ആര്‍പിഎമ്മില്‍ 8.7 എച്ച്പി കരുത്തും 5,000 ആര്‍പിഎമ്മില്‍ 10.2 എന്‍എം ടോര്‍ക്കുമാണ് പുറപ്പെടുവിച്ചിരുന്നത്. ബിഎസ് 6 എന്ജിന് 6,750 ആര്‍പിഎമ്മില്‍ 8.7 എച്ച്പി കരുത്തും 5,500 ആര്‍പിഎമ്മില്‍ 10 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുമെന്ന് സുസുകി അറിയിച്ചു. കരുത്തില്‍ മാറ്റമില്ലെങ്കിലും ടോര്‍ക്ക് 0.2 ന്യൂട്ടണ്‍ മീറ്റര്‍ കുറഞ്ഞു.






